Latest NewsKeralaNews

സ്ത്രീകളെ സംരക്ഷിക്കാനാണെങ്കില്‍ വനിതാ സംവരണബില്‍ പാസാക്കാന്‍ ആദ്യം നടപടിയെടുക്കണം: എം.എ ബേബി

 

കൊല്ലം: ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമുള്ള ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഗൂഢപദ്ധതിയാണ് ഏകീകൃത സിവില്‍ കോഡ് എന്ന് ചൂണ്ടിക്കാട്ടി സിപിഎം പിബി അംഗം എം.എ ബേബി.

Read Also: വിവാഹിതയായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി: യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി

‘വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമം. യുസിസി എന്ന് മോദിയും ബിജെപിയും പറയുമ്പോള്‍ യൂണിഫോം സിവില്‍ കോഡ് എന്നല്ല അര്‍ത്ഥമാക്കുന്നത്. അഗ്‌ളി, അള്‍ട്ടീരിയര്‍ കമ്മ്യൂണല്‍ ക്രിമിനല്‍ പ്രോജക്ട് എന്നാണ് വിപുലീകരണം. അത്രയും വൃത്തികെട്ടതും ഭയാനകവുമായ ക്രിമിനല്‍ പദ്ധതിയാണ് അവര്‍ ലക്ഷ്യമിടുന്നത്. വര്‍ഗീയ ചേരിതിരിവുണ്ടാക്കി തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാന്‍ ഗാന്ധിയെ വെടിവച്ച് കൊന്ന തോക്ക് ഇപ്പോഴും പ്രവര്‍ത്തിക്കുകയാണ്. ആ തോക്കില്‍നിന്ന് ഇപ്പോള്‍ പുറപ്പെട്ടിരിക്കുന്ന ഭയനാകമായ വെടിയുണ്ടയാണ് ഏകീകൃത സിവില്‍ കോഡ്’, അദ്ദേഹം പറഞ്ഞു.

‘മുസ്ലിം സമുദായത്തിലെ സ്ത്രീകളെ രക്ഷിക്കാനാണ് ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുന്നതെന്നാണ് പ്രധാനമന്ത്രി മോദി പറയുന്നത്. സ്ത്രീകളെ സംരക്ഷിക്കാനാണെങ്കില്‍ വനിതാ സംവരണബില്‍ പാസാക്കാന്‍ ആദ്യം നടപടിയെടുക്കണം’, എം.എ ബേബി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button