തിരുവനന്തപുരം: ചെക്ക് പോസ്റ്റിലൂടെ കടത്താൻ ശ്രമിച്ച വൻ മദ്യശേഖരം പിടിച്ചെടുത്തു. മഞ്ചേശ്വരം എക്‌സൈസ് ചെക്‌പോസ്റ്റിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ആർ റിനോഷും സംഘവും ചേർന്നാണ് മദ്യം പിടികൂടിയത്.
മാരുതി ബലേനോ കാറിൽ കൊണ്ടുവന്ന, 180 എംഎല്ലിന്റെ 720 കുപ്പികളിലായി 129.6 ലിറ്റർ ഗോവൻ മദ്യവും, 180 എംഎല്ലിന്റെ 864 ടെട്രാ പാക്കറ്റുകളിലായി 155.52 ലിറ്റർ കർണ്ണാടക മദ്യവുമാണ് കസ്റ്റഡിയിലെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് കാസർഗോഡ് കുഡ്‌ലൂ വില്ലേജ് സ്വദേശി സുരേഷ് ബി പിയെ പ്രതിയായി അറസ്റ്റ് ചെയ്തു. പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ നിഷാദ് പി, മുഹമ്മദ് ഇജാസ് പി വി, ദിനൂപ് കെ, അഖിലേഷ് എം എം, സബിത്ത് ലാൽ വി ബി എന്നിവർ പങ്കെടുത്തു.
Read Also: മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണം: അമിത് ഷാ
Post Your Comments