ജീവിച്ചിരുന്ന കാലത്ത് ഒരു മനുഷ്യനോട് ചെയ്യാവുന്നതിന്റെ കൊടിയ പാപങ്ങൾക്ക് അപ്പുറം ചെയ്തിട്ട്, കാണിക്കാവുന്ന നെറികേടിന് അപ്പുറം കാട്ടിക്കൂട്ടിയിട്ട് ഇപ്പോൾ കാപട്യവചനങ്ങൾ പൊഴിക്കുന്ന കാട്ടാളമനസ്സുകളോട് വെറുപ്പും അറപ്പും മാത്രമെന്ന് എഴുത്തുകാരി അഞ്ജു പാർവതി പ്രഭീഷ്. കാപട്യക്കാരിയായ ഒരു സ്ത്രീയെ മുൻ നിർത്തി അദ്ദേഹത്തോട് കാണിച്ചത് വലിയ തെറ്റാണെന്ന് അവർ പറയുന്നു.
അഞ്ജുവിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
കാലം എന്നത് സത്യമാണെങ്കിൽ, കാലത്തിന് ഒരു കണക്ക് പുസ്തകം ഉണ്ടെങ്കിൽ, അദ്ദേഹത്തിന് നേർക്ക് എറിഞ്ഞ അപവാദത്തിന്റെ, അപമാനത്തിന്റെ, നുണയുടെ, അപഹാസ്യത്തിന്റെ ഓരോ കല്ലേറിനും പ്രപഞ്ചനാഥൻ മറുപടി കൊടുത്തിരിക്കും.
ജീവിച്ചിരുന്ന കാലത്ത് ഒരു മനുഷ്യനോട് ചെയ്യാവുന്നതിന്റെ കൊടിയ പാപങ്ങൾക്ക് അപ്പുറം ചെയ്തിട്ട്, കാണിക്കാവുന്ന നെറികേടിന് അപ്പുറം കാട്ടിക്കൂട്ടിയിട്ട് ഇപ്പോൾ അദ്ദേഹം മരണപ്പെട്ടപ്പോൾ ആദരവിന്റെ കാപട്യവചനങ്ങൾ പൊഴിക്കുന്ന കാട്ടാളമനസ്സുകളോട് വെറുപ്പും അറപ്പും മാത്രം.
Post Your Comments