തിരുവല്ല: റോഡരികിൽ കഞ്ചാവുചെടി കണ്ടെത്തി. കരുനാട്ടുകാവ് ശ്രീകൃഷ്ണ ക്ഷേത്രത്തിന് എതിർവശത്തെ റോഡരികിലാണ് കഞ്ചാവുചെടി കണ്ടെത്തിയത്.
കാവുംഭാഗം-മുത്തൂർ റോഡിലെ അഞ്ചൽക്കുറ്റിക്ക് സമീപം ആണ് സംഭവം. ചെടി കണ്ട് സംശയം തോന്നിയ കാൽനടക്കാരിയാണ് വിവരം സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സജിത് രാജിനെ അറിയിച്ചത്. തുടർന്ന്, തിരുവല്ല പൊലീസ് സ്ഥലത്തെത്തി. ചെടി എക്സൈസ് വകുപ്പിന് കൈമാറുമെന്ന് പൊലീസ് പറഞ്ഞു.
നീലച്ചടയൻ ഇനത്തിൽപെട്ട കഞ്ചാവ് ചെടിയാണ് ഇതെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments