നോയിഡ: ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. ഭര്‍ത്താവിന്റെ സുഹൃത്തുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാന്‍ ഭർത്താവ് തന്നെ നിര്‍ബന്ധിച്ചതായി ഭാര്യ പൊലീസില്‍ പരാതി നൽകി. നോയിഡയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ ഒൻപത് പേർക്കെതിരെ പോലീസ് കേസെടുത്തു. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
താൻ സമ്മതിച്ചാൽ സുഹൃത്തിന്റെ ഭാര്യ തന്റെ ഭർത്താവിനൊപ്പവും ലൈംഗികബന്ധത്തിന് സമ്മതിക്കുമെന്ന് ഭർത്താവ് പറഞ്ഞതായി പരാതിയില്‍ പറയുന്നു. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ യുവതിയാണ് പരാതിക്കാരി. മുറാദാബാദിൽ നിന്നുള്ള യുവാവിനെ അടുത്തിടെയാണ് യുവതി വിവാഹം ചെയ്തത്. മാസങ്ങളായി ഭര്‍ത്താവ് ഇക്കാര്യം ആവശ്യപ്പെടുന്നു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ വർഷം ഏപ്രിൽ 18നാണ് ഭർത്താവ് തന്നെ സെക്ടർ 75ലെ ഒരു വീട്ടിൽ പാർട്ടിക്കായി കൊണ്ടുപോയതെന്ന് യുവതി പരാതിയിൽ പറയുന്നു. മദ്യപിക്കാനും സുഹൃത്തിനൊപ്പം കിടക്ക പങ്കിടാനും ഭർത്താവ് അവിടെവച്ച് നിർബന്ധിച്ചതായാണ് പരാതി. മെട്രോ നഗരങ്ങളില്‍ നിന്നുമാത്രം കേട്ടിരുന്ന വൈഫ് സ്വാപിങ്, അഥവാ ഭാര്യമാരെ കൈമാറ്റം ചെയ്യുന്ന പരുപാടി അടുത്തിടെ കേരളത്തിലും ഉണ്ടായിരുന്നു.
Post Your Comments