Latest NewsNewsTechnology

ട്വിറ്ററിൽ നിന്നും വരുമാനം നേടാൻ അവസരം! ക്രിയേറ്റർ മോണിറ്റെസേഷൻ പ്രോഗ്രാമിൽ വന്ന പുതിയ മാറ്റം ഇതാണ്

പ്ലാറ്റ്ഫോമിലൂടെ നേരിട്ട് ഉപജീവനമാർഗ്ഗം കണ്ടെത്തുന്നതിനായി വ്യക്തികളെ പ്രാപ്തരാക്കുക എന്നതാണ് പുതിയ പദ്ധതിയിലൂടെ ട്വിറ്റർ ലക്ഷ്യമിടുന്നത്

ക്രിയേറ്റർ മോണിറ്റെസേഷൻ പ്രോഗ്രാമിൽ പുതിയ മാറ്റങ്ങളുമായി ട്വിറ്റർ. ഇത്തവണ ഉപഭോക്താക്കൾക്ക് വരുമാനം ലഭ്യമാക്കുന്ന പുതിയ സംവിധാനമാണ് ട്വിറ്റർ ആവിഷ്കരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഉപഭോക്താക്കൾക്ക് അവരുടെ പോസ്റ്റുകൾക്കുള്ള മറുപടികളിൽ നിന്ന് ലഭിക്കുന്ന പരസ്യ വരുമാനം പങ്കിടാനുള്ള അവസരമാണ് ഒരുക്കുന്നത്. പ്ലാറ്റ്ഫോമിലൂടെ നേരിട്ട് ഉപജീവനമാർഗ്ഗം കണ്ടെത്തുന്നതിനായി വ്യക്തികളെ പ്രാപ്തരാക്കുക എന്നതാണ് പുതിയ പദ്ധതിയിലൂടെ ട്വിറ്റർ ലക്ഷ്യമിടുന്നത്.

ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ എടുത്തവർക്കും, വെരിഫൈഡ് ഓർഗനൈസേഷനുകൾക്കും ക്രിയേറ്ററിന്റെ പരസ്യ വരുമാന പങ്കിടൽ പ്രോഗ്രാമിൽ പങ്കെടുക്കാൻ സാധിക്കും. കൂടാതെ, കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ഓരോ പോസ്റ്റുകൾക്കും കുറഞ്ഞത് അഞ്ച് ദശലക്ഷം ഇംപ്രഷനുകളെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്. ഉപഭോക്താക്കൾക്ക് ട്വിറ്ററിന്റെ FAQ പേജിൽ ‘ക്രിയേറ്റർ പരസ്യ വരുമാന പങ്കിടലിനായി’ എന്ന ഓപ്ഷൻ പ്രയോജനപ്പെടുത്താൻ സാധിക്കും. നിലവിൽ, പരസ്യ വരുമാനം പങ്കിടുന്നതിനായി ട്വിറ്റർ ഇതുവരെ ആപ്ലിക്കേഷൻ പ്രോസസ് ആരംഭിച്ചിട്ടില്ല. ഇവ ഉടൻ വൈകാതെ ആക്ടിവേറ്റ് ആകുന്നതാണ്.

Also Read: ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button