തൃശൂർ: കേരളത്തിലെ നാട്ടാനകളെ അന്യസംസ്ഥാനങ്ങളിലേക്ക് ചികിത്സയുടെ മറവിൽ കൊണ്ടു പോകുന്നത് തടയണമെന്ന ആവശ്യവുമായി കേരളത്തിലെ ആനപ്രേമി കൂട്ടായ്മ. നാട്ടാന പരിപാലന ചട്ടപ്രകാരം ഏഴായിരത്തോളം ഉത്സവം രജിസ്റ്റർ ചെയ്യിക്കുന്ന സംസ്ഥാനത്ത് നിലവിൽ നാനൂറിൽ താഴെ ആനകളെ വച്ചാണ് ഉത്സവങ്ങൾ നടത്തിവരുന്നത്.
Read Also: വ്യാപാരിയെ ആക്രമിച്ച് സ്വർണവും പണവും തട്ടിയ സംഭവം: അര്‍ജുന്‍ ആയങ്കിയെ പോലീസ് അറസ്റ്റ് ചെയ്തു
ഈ ആനകളെ ആശ്രയിച്ച് മാത്രം കേരളത്തിലെ ആചാര അനുഷ്ഠാനങ്ങൾ നടത്തുക എന്ന ശ്രമകരമായ സാഹചര്യം നിലനിൽക്കുമ്പോഴാണ് തൃശ്ശൂർ കേന്ദ്രീകരിച്ച് നാട്ടാനകളെ ബഹുരാഷ്ട്ര കുത്തക കമ്പനികൾക്ക് ചികിത്സയുടെ പേരിൽ നൽകുന്നതിന് ഒരു സംഘം പ്രവർത്തിച്ചു പോരുന്നത്. ആനകൾക്ക് ആധുനിക സംവിധാനങ്ങൾ ഉള്ള ആശുപത്രികളിൽ ചികിത്സ നൽകുന്നതിന് ആനപ്രേമികൾ എതിരല്ല. എന്നാൽ, ഇതിന്റെ പേരിൽ ആനകളെ കുത്തക കമ്പനികൾ വിൽപ്പനയ്ക്കുള്ള ശ്രമങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ കേരളത്തിലെ ആനപ്രേമികൾ ഒന്നടങ്കം പ്രതിഷേധ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ നിർബന്ധിതരാവേണ്ടി വരും എന്ന് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ട് ആനപ്രേമി സംഘം ജില്ലാ പ്രസിഡന്റ് ഹരിദാസ് മച്ചിങ്ങൽ പറഞ്ഞു.
കൂട്ടുകൊമ്പൻമാർ പ്രസിഡന്റ് ശരത് വി ടി അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിൽ വിഷ്ണു ദത്ത്, ആനച്ചൂര് സംഘടനയെ പ്രതിനിധികരിച്ച് പി എസ് അജിത്ത്
എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ വിവിധ ആനപ്രേമി കൂട്ടായ്മകൾ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.
Read Also: ചെറുകിട സംരംഭങ്ങളിൽ നിന്നും സ്ത്രീകളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു, ലക്ഷ്യമിടുന്നത് ഈ മേഖലയെ
Post Your Comments