ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് റെക്കോർഡ് നേട്ടത്തിലേക്ക് കുതിച്ച് ആഭ്യന്തര സൂചികകൾ. വൻകിട ഓഹരികളിൽ ഉണ്ടായ മികച്ച വാങ്ങൽ താൽപ്പര്യം ഓഹരികളുടെ മുന്നേറ്റത്തിന് ആക്കം കൂട്ടി. ബിഎസ്ഇ സെൻസെക്സ് 529 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 66,589.93-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 146.95 പോയിന്റ് നേട്ടത്തിൽ 19,711.45-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിനിടെ ഇന്ന് ഒരു വേളയിൽ സെൻസെക്സ് സർവകാല റെക്കോർഡ് ഉയരമായ 66,656.21 പോയിന്റിൽ എത്തിയിരുന്നു.
ഇന്നത്തെ മുന്നേറ്റത്തിന് ഏറ്റവും കൂടുതൽ കരുത്ത് പകർന്നത് വൻകിട ഓഹരികളായ റിലയൻസ് ഇൻഡസ്ട്രീസും, എച്ച്ഡിഎഫ്സി ബാങ്കുമാണ്. ഇവയ്ക്ക് പുറമേ, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എസ്ബിഐ, സെൻട്രൽ ബാങ്ക് തുടങ്ങിയവയും നേട്ടമുണ്ടാക്കി. നിഫ്റ്റിയിൽ സീ എന്റർടൈൻമെന്റ്, ഇൻഡസ് ടവേഴ്സ്, അദാനി ട്രാൻസ്മിഷൻ, വോഡഫോൺ- ഐഡിയ തുടങ്ങിയവയും നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, ജെഎസ്ഡബ്ല്യു എനർജി, സൊമാറ്റോ, ബന്ധൻ ബാങ്ക്, ഗോദ്റേജ് പ്രോപ്പർട്ടീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോകോർപ്പ് തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിൽ അവസാനിപ്പിച്ചു.
Also Read: വേട്ടയാടി പിടിച്ച കൂരമാനുമായി മൂന്നു പേർ വനംവകുപ്പിൻ്റെ പിടിയിൽ
Post Your Comments