Latest NewsNewsBusiness

സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില, ജൂലൈ മാസത്തെ ഉയർന്ന നിരക്കിൽ

ആഗോള വിപണിയിലെ കയറ്റിറക്കങ്ങളാണ് പ്രാദേശിക സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം

സംസ്ഥാനത്ത് ഇന്നും സ്വർണവിപണി നിശ്ചലം. ഒരു പവൻ സ്വർണത്തിന് 44,000 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വർണത്തിന് 5,500 നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4,548 രൂപയാണ് ഇന്നത്തെ നിരക്ക്. തുടർച്ചയായ നാലാം ദിനമാണ് സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. കഴിഞ്ഞ 3 ദിവസമായുള്ള അതേ വില നിലവാരത്തിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. കൂടാതെ, ഈ മാസത്തെ ഏറ്റവും ഉയർന്ന വില നിലവാരം കൂടിയാണിത്.

ആഗോള വിപണിയിലെ കയറ്റിറക്കങ്ങളാണ് പ്രാദേശിക സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ആഗോളതലത്തിൽ സ്വർണവില നിലവിൽ താഴ്ചയിലാണ്. ട്രോയ് ഔൺസിന് 3.28 ഡോളർ താഴ്ന്ന് 1,952.13 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വർണവിലയിൽ നേരിയ ഉയർച്ച രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന് 35 രൂപയാണ് വ്യാഴാഴ്ച വർദ്ധിച്ചത്. ഇതോടെയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില 5,500 രൂപയിലെത്തിയത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 81.80 രൂപയാണ് വില. ഗ്രാമിന് 654.40 രൂപയും, 10 ഗ്രാമിന് 818 രൂപയുമാണ് ഇന്നത്തെ വില നിലവാരം.

Also Read: പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി; കോൺഗ്രസ്‌ എംഎൽഎമാർക്കെതിരെ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button