കായംകുളം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമ പ്രകാരം പിടികൂടി ജയിലിലടച്ചു. കൃഷ്ണപുരം ഞക്കനാൽ പഴയിടത്ത് പതിയകാവ് ക്ഷേത്രത്തിന് സമീപം അനൂപ് ഭവനത്തിൽ ശങ്കറിനെയാണ് (അനൂപ് -25) തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്.
ഇയാൾ നരഹത്യാശ്രമം, അടിപിടി തുടങ്ങി പതിനഞ്ചോളം കേസുകളിൽ പ്രതിയാണ്. 2021-ൽ കാപ്പ നിയമപ്രകാരം നാടുകടത്തിയ ഇയാൾ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിന് എടുത്ത രണ്ട് കേസുകളിൽ ഒന്നിൽ ഒന്നര വർഷം തടവുശിക്ഷ ലഭിച്ചിരുന്നു.
ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും ക്രിമിനൽ കേസുകളിൽ പ്രതിയായതോടെയാണ് വീണ്ടും കാപ്പയിൽ നടപടി സ്വീകരിച്ചത്.
Post Your Comments