Latest NewsKeralaNews

മുതലപ്പൊഴിയിൽ ഇടത് വലത് മുന്നണികൾ രാഷ്ട്രീയം കളിക്കുന്നു: കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇടതു വലതു മുന്നണികൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുതലപ്പൊഴിയിൽ ഇടത് വലത് മുന്നണികൾ രാഷ്ട്രീയം കളിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് അവസരം ലഭിച്ചാൽ തീരദേശ ജനതയുടെ വികസനം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read Also: മലപ്പുറം എടവണ്ണ ബസ് സ്റ്റാൻഡിലെ സദാചാര ഗുണ്ടായിസം: സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

കോൺഗ്രസ് എംപി യുടെ നാളത്തെ സത്യാഗ്രഹം വെറും നാടകം മാത്രമാണ്. കോൺഗ്രസിന് എട്ട് എംപിമാർ ഉണ്ടായിട്ടും ഒന്നും ചെയ്തില്ലെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, മുതലപ്പൊഴിയിൽ പ്രശ്ന പരിഹാരത്തിന് വിദഗ്ധ സംഘം എത്തി പ്രദേശം സന്ദർശിച്ചു. സമിതിയിലെ സാങ്കേതിക വിദഗ്ധർ മത്സ്യത്തൊഴിലാളികളുമായും ഈ മേഖലയുമായി ബന്ധപ്പെട്ടവരുമായും സംസ്ഥാന സർക്കാരുമായും കൂടിയാലോചിച്ച് ശാശ്വതമായ പരിഹാരം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ഹാർബറിന്റെ നവീകരണമടക്കമുള്ള വിഷയങ്ങൾക്കും പരിഹാരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: എസ്‌സി, എസ്ടി വിഭാഗങ്ങൾക്കായി ഉന്നതി സ്റ്റാർട്ടപ് മിഷൻ: പദ്ധതിയ്ക്ക് തുടക്കം കുറിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button