Latest NewsNewsIndia

തമിഴ്നാട്ടിൽ വീണ്ടും ഇഡി റെയ്ഡ്: ഉന്നതവിദ്യാഭ്യാസമന്ത്രി കെ പൊന്മുടിയുടെ വീട്ടിലും പരിശോധന

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ റെയ്ഡ്. തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വീട് അടക്കം ഒൻപത് ഇടങ്ങളിലാണ് പരിശോധന. മന്ത്രിയുടെ വില്ലുപുരത്തുള്ള വീട്ടില്‍ രാവിലെ 7 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്. മന്ത്രിയുമായി ബന്ധപ്പെട്ട മറ്റുപലയിടങ്ങളിലും പരിശോധന നടത്തുന്നുണ്ടെന്നാണ് വിവരം. ഏഴുപേരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തുന്നത്.
അ‌തേസമയം, നടപടി കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കലാണെന്ന് ഡിഎംകെ പ്രതികരിച്ചു. ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ ബംഗളൂരുവിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിപക്ഷ സമ്മേളനത്തിൽ പങ്കെടുക്കാനിരിക്കെയാണ് മന്ത്രിമാരുടെ വീട്ടിൽ റെയ്ഡ് നടന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button