Latest NewsIndiaNews

മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണം: അമിത് ഷാ

ന്യൂഡൽഹി: മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ തന്നെ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുവാക്കൾ മയക്കുമരുന്നിന് അടിമപ്പെടാത്ത ഒരു ഇന്ത്യ സൃഷ്ടിക്കുകയാണ് മോദി സർക്കാരിന്റെ ലക്ഷ്യം. ഇതിനായി കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം അറിയിച്ചു.

Read Also: ലൈംഗിക ജീവിതവുമായി ബന്ധപ്പെട്ട് വിവാഹത്തിന് മുമ്പ് ദമ്പതികൾ പരസ്പരം ചോദിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്

മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെടുന്നവർക്ക് കഠിനമായ ശിക്ഷ നൽകണം. അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടണം. മറ്റുള്ളവർക്ക് ഇതൊരു പാഠമായിരിക്കും. മയക്കു മരുന്ന് വ്യാപരത്തിന് ഇറങ്ങുന്നവർക്കുള്ള ശക്തമായ സന്ദേശമായിരിക്കണം ഇതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മയക്കുമരുന്ന് വിരുദ്ധ പോരാട്ടം ശക്തമാക്കണം. ഒരു യുവാവും മയക്കുമരുന്നിന്റെ സ്വാധീനത്തിൽ അകപ്പെട്ടിട്ടില്ല എന്നും രാജ്യം സുരക്ഷിതവും നിയമവിരുദ്ധ വസ്തുക്കളിൽ നിന്ന് മുക്തവുമാണെന്ന് ഉറപ്പാക്കേണ്ടതും നമ്മുടെ ചുമതലയാണ്. രാജ്യത്തെ ലഹരിവിമുക്തവും സുരക്ഷിതവുമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: കാമുകൻ ഇതര മതസ്ഥൻ: വിവാഹത്തിന് പിന്നാലെ യുവതിയെ തട്ടിക്കൊണ്ടുപോയി, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button