പ്രീമിയം റേഞ്ചിൽ ലാപ്ടോപ്പുകൾ നോക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ആപ്പിൾ. ഇത്തവണ ലാപ്ടോപ്പ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന ആപ്പിൾ മാക്ബുക്ക് പ്രോയാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മാസങ്ങൾക്കു മുൻപ് തന്നെ ലാപ്ടോപ്പ് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട സൂചനകൾ ആപ്പിൾ നൽകിയിരുന്നെങ്കിലും, ജൂൺ 6-നാണ് ഇവ വിപണിയിൽ പുറത്തിറക്കിയത്. ഈ ലാപ്ടോപ്പുകളുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
16 ഇഞ്ച് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 2560×1600 പിക്സൽ റെസലൂഷൻ ലഭ്യമാണ്. മാക് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ലാപ്ടോപ്പുകളുടെ പ്രവർത്തനം. ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. 16 ജിബിയാണ് റാം. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് എസ്എസ്ഡിയും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 1 ടിബിയുമാണ് നൽകിയിരിക്കുന്നത്. വെറും 2.1 കിലോഗ്രാം മാത്രം ഭാരമുള്ള ആപ്പിൾ മാക്ബുക്ക് പ്രോയുടെ വിപണി വില 2,10,990 രൂപയാണ്.
Also Read: മുതലപ്പൊഴിയിൽ പ്രശ്ന പരിഹാരത്തിന് കേന്ദ്രസംഘം: ശാശ്വത പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി
Post Your Comments