Latest NewsNewsBusiness

കുറഞ്ഞ പലിശ നിരക്കിൽ ഭവന വായ്പ നോക്കുന്നവരാണോ? ഈ 5 ബാങ്കുകളിലെ വായ്പ പലിശ നിരക്ക് അറിയാം

സാധാരണയായി 3 വർഷം മുതൽ 30 വർഷം വരെയാണ് തിരിച്ചടവ് കാലാവധി ഉണ്ടാകാറുള്ളത്

സ്വന്തമായൊരു വീട് നിർമ്മിക്കാൻ കുറഞ്ഞ പലിശ നിരക്കിൽ വായ്പ അന്വേഷിക്കുന്നവരാണ് മിക്ക ആളുകളും. ഭവന വായ്പ നൽകുന്ന ഭൂരിഭാഗം ബാങ്കുകളും റിസർവ് ബാങ്കിന്റെ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഫ്ലോട്ടിംഗ് നിരക്ക് മോഡൽ സ്വീകരിച്ചിട്ടുണ്ട്. അതിനാൽ, റിപ്പോ നിരക്കിൽ ആർബിഐ വരുത്തുന്ന മാറ്റത്തിന് അനുസൃതമായി വായ്പ പലിശ നിരക്കിലും വ്യത്യാസം വരാറുണ്ട്. ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്ന വ്യക്തിയുടെ സിബിൽ സ്കോർ, ലോൺ തുക, കാലാവധി, വരുമാനം തുടങ്ങിയ ഘടകങ്ങൾ വായ്പ അനുവദിക്കുമ്പോൾ പരിഗണിക്കാറുണ്ട്.

പലപ്പോഴും ഭവന വായ്പകൾ വലിയ തുക ആയതിനാൽ, സാധാരണയായി 3 വർഷം മുതൽ 30 വർഷം വരെയാണ് തിരിച്ചടവ് കാലാവധി ഉണ്ടാകാറുള്ളത്. ബാങ്കുകളിൽ നിന്ന് വായ്പ എടുക്കുന്നതിനു മുൻപ്, സ്വകാര്യബാങ്കുകളും പൊതുമേഖലാ ബാങ്കുകളും ഈടാക്കുന്ന പലിശ നിരക്കുകൾ തമ്മിൽ താരതമ്യം ചെയ്യുന്നത് ഗുണം ചെയ്യും. ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന 5 ബാങ്കുകളെ കുറിച്ച് പരിചയപ്പെടാം.

  • ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 8.6 ശതമാനവും പരമാവധി നിരക്ക് 10.3 ശതമാനവുമാണ്
  • പഞ്ചാബ് നാഷണൽ ബാങ്കിന്റെ കുറഞ്ഞ പലിശ നിരക്ക് 8.6 ശതമാനവും പരമാവധി നിരക്ക് 9.45 ശതമാനവുമാണ്
  • ഇന്ത്യൻ ബാങ്കിന്റെ കുറഞ്ഞ പലിശ നിരക്ക് 8.5 ശതമാനവും പരമാവധി നിരക്ക് 9.9 ശതമാനവുമാണ്
  • ഇൻഡസ്ഇൻഡ് ബാങ്ക് കുറഞ്ഞ പലിശ നിരക്കിൽ 8.5 ശതമാനവും പരമാവധി 9.75 ശതമാനവും വായ്പ നൽകുന്നു
  • എച്ച്ഡിഎഫ്സി വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ പലിശ നിരക്ക് 8.45 ശതമാനവും പരമാവധി പലിശ നിരക്ക് 9.85 ശതമാനവുമാണ്

Also Read: ആരോഗ്യത്തിന് ദിവസവും കാരറ്റ് ശീലമാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button