Latest NewsKeralaNews

വായില്‍ തുണി തിരുകി, കമ്പിപ്പാരകൊണ്ട് വെട്ടിക്കൊന്നു, ലീനാമണിയ്ക്ക് നേരെ നടന്നത് അതിക്രൂരമായ ആക്രമണം

ഇന്ന് രാവിലെ വര്‍ക്കല അയിരൂരിലാണ് കൊലപാതകം നടന്നത്.

തിരുവനന്തപുരം: ലീനാമണിയ്ക്ക് നേരെ നടന്നത് അതിക്രൂരമായ ആക്രമണം. വര്‍ക്കലയില്‍ വീട്ടമ്മയായ ലീനമണിയുടെ വായില്‍ തുണിതിരുകിയ ശേഷം കമ്പിപ്പാരകൊണ്ടാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. ഇവരുടെ കൈകളിലും കാലിലും കുത്തേറ്റിട്ടുണ്ടെന്ന് ലീനാമണിയുടെ സഹോദരിപുത്രൻ പറയുന്നു.

read also: കേരളത്തിന്റെ നേട്ടങ്ങളെ തകർക്കാനാണ് ഡൽഹിയിലിരിക്കുന്ന ചിലരുടെ ശ്രമം: എ വിജയരാഘവൻ

ഇന്ന് രാവിലെ വര്‍ക്കല അയിരൂരിലാണ് കൊലപാതകം നടന്നത്. രാവിലെ ഒരുവിവാഹചടങ്ങിന് പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ലീനാ മണിക്ക് നേരേ ഭര്‍തൃസഹോദരന്മാരായ അഹദ്, മുഹസിന്‍, ഷാജി എന്നിവരും അഹദിന്റെ ഭാര്യയും ചേര്‍ന്ന് ആക്രമണം നടത്തിയത്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ലീനയെ വര്‍ക്കലയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒന്നര വര്‍ഷം മുൻപ് ലീനയുടെ ഭര്‍ത്താവ് എം.എസ്. ഷാന്‍ എന്ന സിയാദ് മരണപ്പെട്ടിരുന്നു. ഇതിനു ശേഷം സിയാദിന്റെ പേരിലുള്ള സ്വത്ത് കയ്യടക്കാൻ സഹോദരങ്ങള്‍ ശ്രമിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള കേസ് കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ സഹോദരൻ അഹദും കുടുംബവും ലീനയുടെ വീട്ടില്‍ക്കയറി താമസമാക്കി. എന്നാല്‍ കഴിഞ്ഞ ദിവസം ലീനയ്‌ക്ക് സംരക്ഷണം നല്‍കാൻ കോടതി ഉത്തരവിട്ടു. ഇതേതുടര്‍ന്നുള്ള വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.

shortlink

Post Your Comments


Back to top button