Latest NewsNewsBusiness

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല, നിരക്കുകൾ അറിയാം

ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4,548 രൂപയാണ് ഇന്നത്തെ നിരക്ക്

സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 44,000 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം സ്വർണത്തിന് 5,500 നിരക്കിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4,548 രൂപയാണ് ഇന്നത്തെ നിരക്ക്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഇന്നലത്തെ അതേ വില നിലവാരത്തിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. കൂടാതെ, ഈ മാസത്തെ ഏറ്റവും ഉയർന്ന വില നിലവാരം കൂടിയാണിത്.

ആഗോള വിപണിയിലെ കയറ്റിറക്കങ്ങളാണ് പ്രാദേശിക സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. നിലവിൽ, ഡോളർ മൂല്യം ഇടിഞ്ഞതും, യുഎസ് ബോണ്ട് വരുമാനം കുറഞ്ഞതും സ്വർണവില കൂടാൻ കാരണമായിട്ടുണ്ട്. വ്യാഴാഴ്ച സ്വർണവിലയിൽ നേരിയ ഉയർച്ച രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 35 രൂപയാണ് വ്യാഴാഴ്ച വർദ്ധിച്ചത്. ഇതോടെയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില 5,500 രൂപയിലെത്തിയത്.

Also Read: രാജ്യത്തിന്റെ ഐക്യത തകര്‍ക്കുന്നതിനേ ഏകീകൃത സിവില്‍ കോഡിന് കഴിയൂ, ജനങ്ങളെ തമ്മിലടിപ്പിക്കരുത്:സമസ്ത കാന്തപുരം വിഭാഗം

shortlink

Related Articles

Post Your Comments

Related Articles


Back to top button