ഇടുക്കി: കൈക്കൂലി കേസ് പ്രതിയായ തഹസിൽദാർക്ക് പിഴയും തടവും വിധിച്ച് കോടതി. തൊടുപുഴ തഹസിൽദാറായിരിക്കെ കൈക്കൂലി കേസിൽ അറസ്റ്റിലായ ജോയ് കുര്യാക്കോസിനാണ് കോടതി നാല് വർഷം തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.
കേസ് വിചാരണ നടത്തിയ മുവാറ്റുപുഴ വിജിലൻസ് കോടതിയാണ് ജോയ് കുര്യാക്കോസിന് ശിക്ഷ നൽകിയത്. പുതിയതായി വീടു വെച്ച ഒരാളിൽ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു ജോയ് കുര്യാക്കോസിനെ അറസ്റ്റ് ചെയ്തത്.
പാറപ്പുഴ സ്വദേശിയായ ഒരു വീട്ടുടമയാണ് ജോയ് കുര്യാക്കോസിനെതിരെ പരാതി നൽകിയത്. തന്റെ വീടിന്റെ ലക്ഷ്വറി ടാക്‌സ് ഒഴിവാക്കാൻ തഹസിൽദാർ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് അദ്ദേഹം വിജിലൻസിനെ അറിയിച്ചു. തുടർന്ന് പണം വാങ്ങിയ സമയത്ത് ഇടുക്കി വിജിലൻസ് മുൻ ഡിവൈഎസ്പി രതീഷ് കൃഷ്ണനും സംഘവും തഹസിൽദാറെ കൈയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ പ്രാധാന്യമുള്ള കരാറില്‍ തീരുമാനം എടുക്കുന്നതിനായി യുഎഇയില്‍
Post Your Comments