കേരളം നടുങ്ങിയ രമാദേവി കൊലക്കേസില്‍ 17 വർഷത്തെ അന്വേഷണത്തിന് ശേഷം ഒടുവിൽ പിടിയിലായത് രമാദേവിയുടെ ഭര്‍ത്താവായ ജനാർദ്ദനൻ നായരാണ്. എന്നാൽ കേസിൽ കുറ്റവാളി പിടിയിലായെങ്കിലും കൊല്ലപ്പെട്ട രമാദേവിയുടെ സഹോദരന്മാർ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.അവർ പറയുന്നത് നിരപരാധിയായ ജനാർദ്ദനൻ നായരെ കുടുക്കിയതാണെന്നാണ്. ചുടലമുത്തു കുറ്റവാളിയല്ലെങ്കില്‍ എന്തിന് ഒളിവില്‍പ്പോയി എന്നുള്ളതാണ് പ്രധാന ചോദ്യം.
മാത്രമല്ല ചുടല മുത്തുവിൻ്റെ ചെരുപ്പ്, സഞ്ചി, വാച്ച് എന്നിവ സംഭവ സ്ഥലത്തു നിന്ന് കണ്ടെടുത്തിരുന്നു. ഇവ സംഭവ സ്ഥലത്ത് എങ്ങനെ വന്നു എന്നുള്ളതും ചോദ്യമുയർത്തുന്നു. ഇതിനിടെ ജനാർദ്ദനൻ നായരുടെ അറസ്റ്റ് ഇത്രയും താമസിക്കാനുള്ള കാരണം എന്താണെന്നും രമാദേവിയുടെ ബന്ധുക്കൾ ഉൾപ്പെടെ ചോദ്യമുയർത്തുന്നുണ്ട്. ഇപ്പോഴും പ്രതിയെന്ന് മുൻപ് സംശയിച്ചിരുന്ന ചുടലമുത്തുവിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നു എന്നാരോപിച്ചാണ് ജനാർദ്ദനൻ നായർ കൊല നടത്തിയതെന്നാണ് ക്രെെംബ്രാഞ്ച് പറയുന്നത്. എന്നാൽ ആ സാഹചര്യത്തിലും ചില വലിയ ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നുള്ളതാണ് യാഥാർത്ഥ്യം.
അതേസമയം കേസിൽ ഭർത്താവ് പിടിയിലായെങ്കിലും ചുടലമുത്തുവിന് ഇപ്പോഴും കൊലപാതകത്തിൽ ഏതെങ്കിലും തരത്തിലുള്ള ബന്ധം കാണുമോ എന്ന സംശയവും ക്രെെംബ്രാഞ്ചിനുണ്ട്. ഭാര്യയുടെ ചാരിത്ര്യം സംശയിച്ചാണ് ജനാര്‍ദ്ദനന്‍ നായര്‍ കൊല നടത്തിയതെന്ന് ക്രെെംബ്രാഞ്ച് പറയുന്നുണ്ട്. കൊലപാതകം ഇത്ര ക്രൂരമാകാന്‍ കാരണം ഭാര്യയിലുണ്ടായിരുന്ന സംശയമായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ അന്നുതന്നെ സൂചിപ്പിച്ചിരുന്നുവെന്നാണ് ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടര്‍ സുനില്‍ രാജ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ചുടലമുത്തുവിന് വേണ്ടിയുള്ള അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും അവര്‍ സൂചന നല്‍കുന്നുണ്ട്. ജനാര്‍ദ്ദനന്‍ നായരാണ് കൊലപാതകി എങ്കില്‍ പിന്നെ ഇനി ചുടലമുത്തുവിനെ അന്വേഷിക്കേണ്ടതുണ്ടോ എന്ന ചോദ്യം ചിലർ ഉയർത്തുന്നുണ്ട്.
യഥാർത്ഥത്തിൽ ചുടലമുത്തുവിൻ്റെ വാച്ച്, സഞ്ചി, ചെരുപ്പ് എന്നിവ അവഗണിക്കാവുന്ന തെളിവുകള്‍ അല്ല. അയാള്‍ ഒരു സ്ത്രീലമ്പടനായിരുന്നു എന്നുള്ളതും രമാദേവിയുടെ വീട്ടില്‍ നിന്ന് കഷ്ടിച്ച് അര കിലോമീറ്റര്‍ മാറിയാണ് ഇയാള്‍ താമസിച്ചിരുന്നതെന്നുള്ളതും ഇയാൾക്ക് എതിരെയുള്ള തെളിവുകളായി പലരും ചൂണ്ടിക്കാണിക്കുന്നു. ചുടലമുത്തുവിനൊപ്പം ഒപ്പം ഒരു സ്ത്രീയും കഴിഞ്ഞിരുന്നു. ഇയാൾക്ക് നിരവധി സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. വീട്ടില്‍ തനിച്ചുള്ള സുന്ദരികളായ സ്ത്രീകളെ ശല്യപ്പെടുത്തുക ഇയാളുടെ പതിവായിരുന്നു എന്നും പറയപ്പെടുന്നു. ചുടലമുത്തു ഒരു ഒളിഞ്ഞു നോട്ടക്കാരനും കൂടിയായിരുന്നു എന്നും നാട്ടിലുള്ളവർ പറയുന്നുണ്ട്.
കൊലപാതകം നടന്ന ദിവസം ഇയാൾ നാട്ടിലുണ്ടായിരുന്നു. പിറ്റേദിവസം ഉച്ചവരെയും ഇയാൾ അവിടെത്തന്നെയുണ്ടായിരുന്നു. പൊലീസ് തന്നെയും അന്വേഷിക്കുന്നുവെന്ന് അറിഞ്ഞാണ് നാടുവിട്ടത്. പിറ്റേന്ന് രാവിലെ പത്തനംതിട്ട ജനറല്‍ ആശുപത്രി ഓ.പിയില്‍ ഇയാള്‍ ചികില്‍സ തേടിയിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു.എന്നാൽ കൊലയാളി അയാള്‍ ആയിരുന്നുവെങ്കില്‍ സംഭവം നടക്കുന്നതിന് പിന്നാലെ തന്നെ ഇയാൾ നാടുവിടുമായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നുത്.
ചുടലമുത്തുവിനൊപ്പം താമസിച്ചിരുന്ന സ്ത്രീയെ കഴിഞ്ഞ വര്‍ഷം തെങ്കാശിയില്‍ നിന്ന് കണ്ടുപിടിച്ചെിരുന്നു. എന്നാൽ ചുടലമുത്തു എവിടെയെന്ന് അറിയില്ലെന്നാണ് അവർ വ്യക്തമാക്കുന്നത്. സംഭവം നടന്ന ദിവസം ചുടലമുത്തു തന്നെ ഉപേക്ഷിച്ച് എവിടേക്കോ പോയെന്നാണ് അവര്‍ പറഞ്ഞയുന്നത്. എന്നാൽ ഈ മൊഴി അന്വേഷണസംഘം വിശ്വാസത്തിൽ എടുത്തിട്ടില്ല. ചുടലമുത്തുവിനായുള്ള അന്വേഷണം നടക്കുകയാണെന്നാണ് അന്വേഷണ സംഘവും വ്യക്തമാക്കുന്നത്. ഇതോടെ രമാദേവി കൊലക്കേസ് അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നാണ് സൂചന.
Post Your Comments