തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത കുട്ടി സ്‌കൂട്ടർ ഓടിച്ച സംഭവത്തിൽ മാതാവിന് പിഴ ചുമത്തി അധികൃതർ. തൃശൂർ കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് വാഹനം ഓടിച്ചത്. കുട്ടിയുടെ അമ്മയായിരുന്നു സ്‌കൂട്ടറിന്റെ ഉടമ. 25000 രൂപയാണ് ഇവർക്ക് പിഴ ചുമത്തിയത്. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ജനുവരി 20 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അപകടകരമായ രീതിയിൽ അമിത വേഗത്തിലാണ് കുട്ടി സ്‌കൂട്ടർ ഓടിച്ചതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികൾ സ്‌കൂട്ടറുമായി മോട്ടോർ വാഹന വകുപ്പ് സംഘത്തിന്റെ മുന്നിൽപെട്ടതോടെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
Post Your Comments