Latest NewsNewsBusiness

അടിമുടി മാറാനൊരുങ്ങി ധാരാവി! കോടികളുടെ നവീകരണ പദ്ധതി സ്വന്തമാക്കി അദാനി ഗ്രൂപ്പ്

2022 നവംബറിലാണ് മഹാരാഷ്ട്ര സർക്കാർ ധാരാവിയുടെ വികസനത്തിനായി ടെൻഡർ ക്ഷണിച്ചത്

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവി അടിമുടി മാറുന്നു. മഹാരാഷ്ട്ര സർക്കാറിന്റെ നേതൃത്വത്തിലാണ് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 23,000 കോടി രൂപ ചെലവഴിച്ച് നടത്തുന്ന നവീകരണ പ്രവർത്തനങ്ങളുടെ ചുമതല അദാനി ഗ്രൂപ്പിനാണ് മഹാരാഷ്ട്ര സർക്കാർ നൽകിയത്. ഘട്ടം ഘട്ടമായാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുക. ആദ്യ ഘട്ടം ഏഴ് വർഷത്തിനുള്ളിൽ പൂർത്തിയാക്കുന്നതാണ്. 17 വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

2022 നവംബറിലാണ് മഹാരാഷ്ട്ര സർക്കാർ ധാരാവിയുടെ വികസനത്തിനായി ടെൻഡർ ക്ഷണിച്ചത്. തുടർന്ന് അദാനി റിയൽറ്റി, ഡി.എൽ.എഫ്, നമൻ ഗ്രൂപ്പ് തുടങ്ങിയ മൂന്ന് കമ്പനികളാണ് ബിഡ് സമർപ്പിച്ചത്. ഇതിൽ നിന്ന് അദാനി ഗ്രൂപ്പാണ് ടെൻഡർ നേടിയത്. ഏകദേശം 300 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന സ്ഥലമാണ് ധാരാവി. അസംഘടിത വ്യവസായങ്ങളുടെ കേന്ദ്രം എന്നറിയപ്പെടുന്ന ഈ മേഖലയിൽ ഏകദേശം 10 ലക്ഷത്തിലധികം ആളുകളാണ് താമസിക്കുന്നത്. പ്രധാനമായും മരുന്നുകൾ, തുകൽ വസ്തുക്കൾ, പാദരക്ഷകൾ, വസ്ത്രങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ് ധാരാവിയിലെ ഭൂരിഭാഗം ജനങ്ങളും.

Also Read: സംസ്ഥാനത്തെ പട്ടികജാതി-വർഗ വിദ്യാർത്ഥികളുടെ ആനുകൂല്യങ്ങൾ ഇടതുപക്ഷ സർക്കാർ നിഷേധിക്കുകയാണ്: അന്വേഷണം വേണമെന്ന് പി സുധീർ

shortlink

Related Articles

Post Your Comments

Related Articles


Back to top button