ആഴ്ചയുടെ അവസാന ദിനമായ ഇന്ന് എക്കാലത്തെയും ഉയരത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള, ആഭ്യന്തര തലങ്ങളിൽ നിന്നുള്ള അനുകൂല വാർത്തകൾ ലഭിച്ചതോടെയാണ് ഇന്ന് സൂചികകൾ റെക്കോർഡ് നേട്ടം കൈവരിച്ചത്. ബിഎസ്ഇ സെൻസെക്സ് 502.01 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 66,090.90-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 150.75 പോയിന്റ് നേട്ടത്തോടെ 19,564.50-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കയിലെ ഉപഭോക്തൃ പണപ്പെരുപ്പം കഴിഞ്ഞ വർഷം ജൂണിലെ 9 ശതമാനത്തിൽ നിന്ന് ഇക്കുറി 3 ശതമാനത്തിൽ എത്തിയിട്ടുണ്ട്. ഇതോടെയാണ് സൂചികകൾ കുതിച്ചുയർന്നത്.
ടിസിഎസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, വിപ്രോ, ടാറ്റ സ്റ്റീൽ, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, എച്ച്.യു.എൽ, നെസ്ലെ തുടങ്ങിയവയുടെ ഓഹരികൾ സെൻസെക്സിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, എംഫസിസ്, സീ എന്റർടൈൻമെന്റ്, എൽ ആൻഡ് ടി ടെക്നോളജി, ടിസിഎസ്, പതഞ്ജലി ഫുഡ്സ് തുടങ്ങിയവയുടെ ഓഹരികളാണ് നിഫ്റ്റിയിൽ ഏറ്റവും അധികം നേട്ടം കൈവരിച്ചത്. യൂറോപ്യൻ, ജപ്പാനിലെ നിക്കേയ് ഒഴികെയുള്ള മറ്റ് പ്രമുഖ ഏഷ്യൻ ഓഹരികളെല്ലാം ഇന്ന് നേട്ടത്തിലാണ്.
Also Read: ദിവസവും ചൂടുവെള്ളത്തിൽ കുളിക്കുന്നവർ അറിയാൻ
Post Your Comments