Latest NewsIndiaNews

ആസിഡ് ഒഴിച്ച്‌ കൊലപ്പെടുത്തിയ നിലയില്‍ 18കാരിയുടെ മൃതദേഹം കിണറ്റില്‍

ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്.

ജയ്പൂര്‍: തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ആസിഡ് ഒഴിച്ച്‌ കൊലപ്പെടുത്തിയ നിലയില്‍ 18കാരിയുടെ മൃതദേഹം കിണറ്റില്‍. കരൗലി ജില്ലയിലാണ് ഈ ദാരുണ സംഭവം.

ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. കിണറ്റില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി ആസിഡ് ആക്രമണത്തിന് ഇരയായതായി പൊലീസ് പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

read also: വയറിളക്കത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളറിയാം

പ്രതികളെ ഉടന്‍ തന്നെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുവന്ന ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button