ഫ്രാൻസിലെ വിനോദ സഞ്ചാരികൾക്ക് സന്തോഷവാർത്ത. ഇനി മുതൽ ഇന്ത്യൻ രൂപയിലും പണമിടപാട് നടത്താനുള്ള അവസരമാണ് രാജ്യം ഒരുക്കുന്നത്. ഇതോടെ, ജനങ്ങൾക്ക് ഇന്ത്യയുടെ യുപിഐ സംവിധാനം ഉപയോഗിച്ച് ഫ്രാൻസിൽ നിന്നും പണമിടപാട് നടത്താനാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.
ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതോടെ യുപിഐ ഇടപാടുകളെ ഫ്രാൻസ് സ്വാഗതം ചെയ്തിട്ടുണ്ട്. ‘ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഇനി മുതൽ ഈഫൽ ടവറിൽ നിന്നും യുപിഐ വഴി ഇടപാടുകൾ നടത്താൻ കഴിയും. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ ഇത്തരം ഡിജിറ്റൽ ഇടപാടുകൾക്ക് സാധിക്കുന്നതാണ്’, പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പാരീസിലെ ലാ സൈൻ മ്യുസിക്കേലിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തതാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. രണ്ട് ദിവസത്തെ പര്യടനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ഫ്രാൻസിൽ എത്തിയത്.
Post Your Comments