Latest NewsNewsIndia

140 രൂപയുടെ മസാല ദോശയ്ക്ക് 3500 രൂപയുടെ പണി: ഹോട്ടലിന് പിഴയിട്ടത് മസാലദോശക്കൊപ്പം സാമ്പാര്‍ നല്‍കാത്തതിന്

പട്ന: മസാല ദോശക്കൊപ്പം സാമ്പാര്‍ നല്‍കാത്തതിന് ഹോട്ടലിന് പിഴയിട്ട് കോടതി. ബിഹാറിലെ ഹോട്ടലുടമയോടാണ് മസാല ദോശയ്ക്കൊപ്പം സാമ്പാര്‍ നല്‍കാത്തതിന് 3500 പിഴ നല്‍കാന്‍ കോടതി വിധിച്ചത്.

നാല്‍പ്പത്തിയഞ്ച് ദിവസത്തിനുള്ളില്‍ പിഴയടക്കണമെന്നും അല്ലാത്ത പക്ഷം 8 ശതമാനം പലിശ കൂടി തുകയ്ക്ക് ഈടാക്കുമെന്നും കോടതി വിശദമാക്കി. മനീഷ് പതക് എന്ന അഭിഭാഷകനാണ് ബിഹാറിലെ ദോശക്കടയ്ക്കെതിരെ പരാതി നല്‍കിയത്.

140 രൂപ വിലയുള്ള സ്പെഷ്യല്‍ മസാല ദോശയാണ് മനീഷ് പതക് ആവശ്യപ്പെട്ടത്. എന്നാല്‍, മസാല ദോശയ്ക്കൊപ്പം അഭിഭാഷകന് സാമ്പാര്‍ നല്‍കിയിരുന്നില്ല. സോസ് മാത്രമാണ് മസാല ദോശക്ക് കറിയായി നല്‍കിയതെന്നാണ് അഭിഭാഷകന്‍ പരാതിപ്പെട്ടത്. സംഭവത്തില്‍ ഹോട്ടല്‍ മാനേജ്മെന്‍റിനോട് പരാതിപ്പെട്ടപ്പോള്‍ അഭിഭാഷകനെ അപമാനിക്കുന്ന രീതിയിലായിരുന്നു ഹോട്ടല്‍ അധികൃതര്‍ പെരുമാറിയത്.

ഇതോടെ, മനീഷ് കോടതിയെ സമീപിക്കുകയായിരുന്നു. മനീഷ് അയച്ച് ലീഗല്‍ നോട്ടീസിന് ഹോട്ടലുടമ മറുപടി നല്‍കിയിരുന്നില്ല. ഇതോടെ ജില്ലാ ഉപഭോക്തൃ പരിഹാര കമ്മീഷനെ സമീപിച്ചു. 11 മാസത്തെ വിചാരണയ്ക്ക് ശേഷമാണ് ഹോട്ടലിന് പിഴയിടുന്നത്. മാനസിക, ശാരീരിക, സാമ്പത്തിക നഷ്ടത്തിന് പിഴയായി 2000 രൂപയും മറ്റ് നാശനഷ്ടങ്ങള്‍ക്കായി 1500 രൂപയും പഴയായി നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button