Latest NewsKeralaIndia

ബെം​ഗ്ലൂരുവിൽ മലയാളി വിദ്യാർത്ഥിയുടെ ആ​ത്മ​ഹ​ത്യയ്ക്ക് പിന്നിൽ ചൈനീസ് വായ്പാ ആപ്പിന്റെ ഏജന്റുമാർ – പിതാവ്

ബെംഗളൂരു: ബെം​ഗ്ലൂരുവിൽ മലയാളി വിദ്യാർത്ഥി ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തിയെ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പിതാവ്. വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന്, ചൈനീസ് വായ്പാ ആപ്പിന്റെ ഏജന്റുമാർ തന്റെ മകനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി തേജസി​ന്റെ പിതാവ് ഗോപിനാഥ് നായർ പറഞ്ഞു. കുടുംബാംഗങ്ങൾക്ക് മകന്റെ നഗ്ന ചിത്രങ്ങൾ അയച്ചു. ഏജന്റുമാർക്ക് പണം തിരികെ നൽകാമെന്ന് ഉറപ്പു നൽകിയിരുന്നതായും ഗോപിനാഥ് നായർ പറഞ്ഞു.

‘നഗ്നചിത്രങ്ങൾ മോര്‍ഫ് ചെയ്ത്‌ കുടുംബാംഗങ്ങൾക്ക് അയയ്ക്കുമെന്നു പറഞ്ഞ് അവർ എന്റെ മകനെ ഭീഷണിപ്പെടുത്തി. ചില ചിത്രങ്ങൾ അവർ കുടുംബാംഗങ്ങള്‍ക്ക് അയച്ചു. പണം തിരികെ നൽകാമെന്ന് ഞാൻ അവരോടു പറഞ്ഞിരുന്നു. പക്ഷേ, അവർ ചൊവ്വാഴ്ച വൈകിട്ട് 6.20 വരെ അവനെ വിളിച്ചുഭീഷണി തുടർന്നു. ഇതാണ് അവനെ ആത്മഹത്യയിലേക്കു നയിച്ചത്. ഞങ്ങൾക്കു ഞങ്ങളുടെ മകനെ നഷ്ടമായി.’– ഗോപിനാഥ് നായർ പറഞ്ഞു.

ചൈനീസ് വായ്പാ ആപ്പായ ‘സ്ലൈസ് ആന്റ് കിസി’ൽ നിന്ന് തേജസ് ലോണെടുത്തിരുന്നു. എന്നാൽ വായ്പാതുക തിരിച്ചടയ്ക്കാൻ തേജസിനു സാധിച്ചില്ല. ‘അമ്മേ, അച്ഛാ മാപ്പ്. ഇതല്ലാതെ എനിക്കു വേറെ വഴിയില്ല. എന്റെ പേരിൽ എടുത്ത മറ്റു വായ്പകളും തിരിച്ചടയ്ക്കാൻ എനിക്കു സാധിച്ചില്ല. ഇതാണെന്റെ അന്തിമ തീരുമാനം. ഗുഡ്ബൈ.’– എന്നായിരുന്നു തേജസ് ആത്മഹത്യാ കുറിപ്പിൽ കുറിച്ചത്.

ബെംഗളൂരു ജാലഹള്ളിയിലെ വീട്ടിൽ ചൊവ്വാഴ്ച വൈകിട്ടാണ് എൻജിനീയറിങ് വിദ്യാർഥിയായ തേജസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യെലഹങ്കയിലെ നിറ്റെ മീനാക്ഷി കോളജിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ് തേജസ് നായർ. 3 വായ്പ ആപ്പുകളിൽ നിന്നായി തേജസ് വീട്ടുകാർ അറിയാതെ വായ്പ എടുത്തിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ആപ് കമ്പനിക്കാർ ഫോണിൽ സ്ഥിരമായി ഭീഷണിപ്പെടുത്തിയിരുന്നതായി സുഹൃത്തുക്കൾ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button