Latest NewsNewsIndia

വെള്ളത്തില്‍ മുങ്ങി ഉത്തരേന്ത്യ: 700 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴയില്‍ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ 700ഓളം ട്രെയിനുകളാണ് റദ്ദാക്കിയത്.
ഒരാഴ്ചക്കിടെ 300ലധികം മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളും 406 പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. 600ഓളം മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളെയും 500ലധികം പാസഞ്ചര്‍ ട്രെയിനുകളെയും വെള്ളക്കെട്ട് ബാധിച്ചു.

Read Also: ഇന്ത്യ ലോകത്തിലെ ഏറ്റവും ശക്തമായ സൈനികശക്തിയുള്ള നാലാമത്തെ രാജ്യം: ആഗോള പ്രതിരോധ വെബ്സൈറ്റ് ഗ്ലോബല്‍ ഫയര്‍പവര്‍

ജമ്മു-കശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്.

നദികളും അരുവികളും കരകവിഞ്ഞൊഴുകിയതോടെ നദീ തീരങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി. റോഡുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പലയിടങ്ങളിലും വെള്ളത്തില്‍ ഒലിച്ചുപോയി. വടക്കന്‍ റെയില്‍വേ 300 മെയില്‍/എക്സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കുകയും 100 ട്രെയിനുകള്‍  നിര്‍ത്തിവെക്കുകയും ചെയ്തു. 191 എണ്ണം വഴിതിരിച്ചുവിട്ടു.

കനത്ത വെള്ളക്കെട്ട് കാരണം വടക്കന്‍ റെയില്‍വേ 406 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുകയും 28 ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും 56 ഹ്രസ്വകാല ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും 54 ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button