Jobs & VacanciesLatest NewsNewsInternationalCareerGulfQatarEducation & Career

ഖത്തർ ഗ്യാസില്‍ നിരവധി ഒഴിവുകൾ: വിശദവിവരങ്ങൾ

ഖത്തർ ഗ്യാസില്‍ നിരവധി ഒഴിവുകൾ. എല്ലാ രാജ്യങ്ങളിലെയും ഉദ്യോഗാർത്ഥികള്‍ക്ക് ഒരു പോലെ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഖത്തർ ഗ്യാസിന്റെ ഏറ്റവും വലിയ പ്രത്യേകത. മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് ആളുകളാണ് നിലവിൽ ഇവിടെ ജോലി ചെയ്യുന്നത്. വ്യത്യസ്ത സംസ്കാരിക വിഭാഗങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ സംഭാവനകളെ വിലമതിക്കുകയും വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകളെ ടീമിൽ ചേരാൻ കമ്പനി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നിക്കല്‍ റോളുകൾ, പ്രോജക്റ്റ് മാനേജ്മെന്റ്, ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റയിന്‍സ് ഹെല്‍ത്ത്, സേഫ്റ്റി, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിംങ്, ഹ്യൂമൻ റിസോഴ്സസ്, സപ്ലെ ചെയിന്‍ ആന്‍ഡ് പ്രൊക്യൂർമെന്റ്, വിവരസാങ്കേതികവിദ്യ, നിയമം, മാർക്കറ്റിങ് ആന്‍ കമ്മ്യൂണിക്കേഷന്‍ തുടങ്ങി വിവിധ മേഖലകളിലായിട്ടാണ് കമ്പനി പുതിയ ഉദ്യോഗാർത്ഥികളെ തേടുന്നത്.

യുഎഇയില്‍ ലോജിസ്റ്റിക്‌സ് മേഖലയില്‍ അവസരങ്ങൾ, ഡ്രൈവർ, ഡെലിവറി ബോയി, വെയർഹൗസ് മാനേജർ: വിശദവിവരങ്ങൾ

ഈ ജോലികള്‍ക്ക് പുറമെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചാല്‍ മറ്റ് നിരവധി ഒഴിവുകള്‍ കണ്ടെത്താന്‍ സാധിക്കുന്നതാണ്. അതോടൊപ്പം തന്നെ താല്‍പര്യമുള്ള ജോലികളിലേക്ക് അപേക്ഷിക്കാനും സാധിക്കും. നിങ്ങളുടെ അപേക്ഷ കമ്പനി സ്വീകരിച്ച് കഴിഞ്ഞാല്‍ ഇത് വ്യക്തമാക്കിക്കൊണ്ടുള്ള ഇ-മെയില്‍ ലഭിക്കും. തുടർന്ന് ഓണ്‍ലൈന്‍ അഭിമുഖം ഉള്‍പ്പെടയുള്ള നടപടികള്‍ പൂർത്തീകരിച്ചതിന് ശേഷമായിരിക്കും നിയമനം ലഭിക്കുക.

ചില ജോലികള്‍ ഖത്തർ വംശജർക്ക് മാത്രമായി സംവരണം ചെയ്തിട്ടുള്ളതാണ്. അതിലേക്ക് മറ്റ് രാജ്യക്കാർക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല. ഇക്കാര്യം വെബ്സൈറ്റില്‍ പ്രത്യേകം എടുത്ത് പറഞ്ഞിരിക്കും. ഓരോ ജോലിയുടേയും ഉത്തരവാദിത്തം, യോഗ്യത, മറ്റ് പ്രത്യേകതകള്‍ എന്നിവയും വെബ് സൈറ്റില്‍ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. ആകർഷകമായ ശമ്പളോത്തോടൊപ്പം മറ്റ് നിരവധി ആനുകൂല്യങ്ങളും ഖത്തർ ഗ്യാസിലെ തൊഴില്‍ നേടിയെടുക്കുന്നതിലൂടെ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും.

സ്കൂളുകള്‍ക്കും സര്‍‌ക്കാര്‍ ഓഫീസുകള്‍ക്കും ഞായറാഴ്ച വരെ അവധി, കുടിവെള്ള ക്ഷാമത്തിന് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്

ജീവനക്കാർക്ക് വിസ, വിമാന ടിക്കറ്റ്, ഭക്ഷണം, താമസം എന്നിവ സൗജന്യമായി നല്‍കും. റിട്ടയർമെന്റ് പ്ലാൻ, നിശ്ചിത കാലയളവിലെ വിനോദ അവസരങ്ങള്‍ എന്നിവയും കമ്പനി തൊഴിലാളികള്‍ക്കായി ഒരുക്കുന്നു. സീനിയർ സ്റ്റാഫിന് 37 പ്രവർത്തി ദിവസങ്ങളോട് കൂടിയ വാർഷിക ലീവ് പാക്കേജും നോൺ-സീനിയർ സ്റ്റാഫിന് 24 പ്രവൃത്തി ദിവസങ്ങളോട് കൂടിയ ലീവും ഖത്തർ ഗ്യാസ് അനുവദിക്കും.

ഗതാഗത അലവൻസ്, പലിശ രഹിത കാർ ലോൺ സൗകര്യം, വിദ്യാഭ്യാസ സഹായം, പരിശീലനം, പ്രമോഷണൽ അവസരങ്ങള്‍, തൊഴിലാളിയുടേയും കുടുംബത്തിന്റേയും ആരോഗ്യ പരിരക്ഷ തുടങ്ങിയവയും കമ്പനി ഉറപ്പ് വരുത്തുന്നു.

shortlink

Post Your Comments


Back to top button