മുംബൈ: സീമ ഹൈദർ തിരിച്ചെത്തിയില്ലെങ്കിൽ, ഇന്ത്യ വലിയ നാശത്തെ അഭിമുഖീകരിക്കുമെന്ന് മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്ക് ഉറുദു ഭാഷയിൽ സംസാരിക്കുന്ന അജ്ഞാതന്റെ ഭീഷണി ഫോൺ സന്ദേശം.
പബ്‌ജി ഗെയിം വഴി പരിചയപ്പെട്ട കാമുകനെ വിവാഹം കഴിക്കാൻ ഇന്ത്യയിലെത്തിയ പാകിസ്ഥാൻ യുവതി സീമ ഹൈദർ സ്വന്തം രാജ്യത്തേക്ക് മടങ്ങിയില്ലെങ്കിൽ, മുംബൈ ഭീകരാക്രമണത്തിന് സമാനമായ ഭീകരാക്രമണമുണ്ടാകുമെന്നാണ് പോലീസിന് അജ്ഞാതൻ മുന്നറിയിപ്പ് നൽകിയത്.
‘സീമ ഹൈദർ തിരിച്ചെത്തിയില്ലെങ്കിൽ, ഇന്ത്യ വലിയ നാശത്തെ അഭിമുഖീകരിക്കും. 26/11 മുംബൈ ഭീകരാക്രമണ സംഭവത്തിന് സമാനമായ ആക്രമണത്തിന് എല്ലാവരും തയ്യാറാകണം. അതിന്റെ ഉത്തരവാദിത്തം ഉത്തർപ്രദേശ് സർക്കാരിനായിരിക്കും,’ എന്ന് സന്ദേശത്തിൽ പറയുന്നു. സംഭവത്തിൽ മുംബൈ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിവരികയാണ്.
മസാല ദോശക്കൊപ്പം സാമ്പാർ വിളമ്പിയില്ല: റെസ്റ്റോറന്റിന് പിഴയിട്ട് കോടതി
പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നും നോയിഡ സ്വദേശിയും കാമുകനുമായ സച്ചിനൊപ്പം ജീവിക്കാനായാണ് സീമ ഹൈദര്‍ അനധികൃതമായി ഇന്ത്യയിലെത്തിയത്. ഒന്നരമാസം മുന്‍പ് നാലുകുട്ടികളുമായാണ് ഇവര്‍ നേപ്പാള്‍ അതിര്‍ത്തിവഴി ഇന്ത്യയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് സച്ചിനൊപ്പം നോയിഡയിലെ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു.
സീമ പാകിസ്ഥാന്‍ സ്വദേശിനിയാണെന്നും അനധികൃതമായാണ് ഇന്ത്യയില്‍ താമസിക്കുന്നതെന്നും വ്യക്തമായി. തുടർന്ന് സീമയെയും ഇവരെ അനധികൃതമായി താമസിപ്പിച്ച കാമുകൻ സച്ചിനെയും പോലീസ് അറസ്റ്റ് ചെയ്തു. മോചിതനായ ശേഷം സച്ചിനും സീമയും ഗ്രേറ്റർ നോയിഡയിലെ റബുപുര ഏരിയയിലുള്ള മാതാപിതാക്കളുടെ വീട്ടിൽ മക്കളോടൊപ്പം ഒരുമിച്ച് താമസിച്ച് തുടങ്ങുകയായിരുന്നു.
Post Your Comments