ദൈനംദിന ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒരു ഭക്ഷണമാണ് മുരിങ്ങയ്ക്ക (drumstick). വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ കൂടുതലുള്ളതിനാല്‍ ജലദോഷം, പനി എന്നിവയ്ക്കെതിരെ പോരാടാനും നിരവധി അണുബാധകളെ തടയാനും മുരിങ്ങയ്ക്ക സഹായിക്കുന്നു.
മുരിങ്ങയ്ക്കയിലെ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ആസ്ത്മ, ചുമ, ശ്വാസതടസ്സം, മറ്റ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. മുരിങ്ങയ്ക്ക പതിവായി കഴിക്കുന്നത് രക്തചംക്രമണം സുഗമമാക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.
മുരിങ്ങയ്ക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയും മറ്റ് ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ചുമ, ജലദോഷം തുടങ്ങിയ സീസണല്‍ അണുബാധകള്‍ തടയാന്‍ സഹായിക്കുന്നു. ശക്തമായ എല്ലുകള്‍ക്ക് ആവശ്യമായ കാല്‍സ്യവും ഇരുമ്പും മുരിങ്ങയ്ക്കയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
മുരിങ്ങയ്ക്കായിലെ മറ്റൊരു പ്രധാന പോഷകമാണ് നാരുകള്‍. കൂടാതെ, നിയാസിന്‍, റൈബോഫ്‌ലേവിന്‍, വിറ്റാമിന്‍ ബി 12 തുടങ്ങിയ മറ്റ് ബി വിറ്റാമിനുകളും അവയിലുണ്ട്. അവ ഗ്യാസ്ട്രിക് പ്രശ്നങ്ങള്‍ അകറ്റുന്നതിനും സഹായിക്കുന്നു. മുരിങ്ങയ്ക്കായില്‍ അടങ്ങിയിരിക്കുന്ന ആന്റിബയോട്ടിക് ഏജന്റുകള്‍ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് രക്തത്തിലെ ഓക്‌സിജന്റെ അളവ് മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമായ മുരിങ്ങയ്ക്ക രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെ തടയുന്നതിന് സഹായിക്കുന്നതായി യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ (യുഎസ്ഡിഎ) വ്യക്തമാക്കി. മുരിങ്ങയ്ക്കായില്‍ സിങ്ക് ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ബീജത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.
മുരിങ്ങയ്ക്ക ചര്‍മ്മത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്നു. അവയില്‍ പ്രകൃതിദത്ത വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്നു. മുരിങ്ങയ്ക്ക പതിവായി കഴിക്കുന്നത് മുഖത്തെ നേര്‍ത്ത വരകള്‍ അകറ്റുന്നതിന് സഹായിക്കുന്നു.
Post Your Comments