Latest NewsNewsIndia

ചൈനീസ് ലോൺ ആപ്പ് പ്രതിനിധികളുടെ ഭീഷണി: 22 കാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ബെംഗളൂരു: ചൈനീസ് ലോൺ ആപ്പ് പ്രതിനിധികളുടെ ഭീഷണിയെത്തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഇതല്ലാതെ മറ്റൊരു വഴിയും തനിക്കില്ലെന്ന് കുറിപ്പെഴുതി വെച്ചതിന് ശേഷമാണ് ഇരുപത്തിരണ്ട് വയസുകാരനായ യുവാവ് ജീവനെടുക്കിയത്. ബംഗളൂരുവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ തേജസാണ് ലോൺ നൽകുന്ന ചൈനീസ് മൊബൈൽ ആപ്ലിക്കേഷൻ പ്രതിനിധികളുടെ ഉപദ്രവത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്.

യെലഹങ്കയിലെ നിട്ടെ മീനാക്ഷി കോളേജിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ തേജസ് ബെംഗളൂരുവിലെ ജലഹള്ളിയിലുള്ള വസതിയിലാണ് തൂങ്ങിമരിച്ചത്. ‘സ്ലൈസ് ആൻഡ് കിസ്’ എന്ന ചൈനീസ് ആപ്പിൽ നിന്ന് തേജസ് പണം കടം വാങ്ങിയിരുന്നുവെന്ന് തേജസിന്റെ കുടുംബം നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ, തുക തിരിച്ചടയ്ക്കാനായില്ല. ഇതിനിടെ സംഭവം മുഴുവൻ അറിഞ്ഞ തേജസിന്റെ പിതാവ് ഗോപിനാഥ് ഇടപെട്ട് മകന്റെ പേരിൽ ലോൺ ഗഡുക്കളായി തിരിച്ചടയ്ക്കാമെന്ന് സമ്മതിച്ചു.

ബഹിരാകാശത്ത് ആധിപത്യം സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ, ചന്ദ്രയാന്‍-3ന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു

എന്നാൽ, വായ്പ തിരിച്ചടച്ചില്ലെങ്കിൽ വിദ്യാർത്ഥിയുടെ മൊബൈൽ ഫോണിൽ സൂക്ഷിച്ചിരിക്കുന്ന അടുപ്പമുള്ള ഫോട്ടോകൾ പുറത്തുവിടുമെന്ന് മൊബൈൽ ആപ്ലിക്കേഷൻ പ്രതിനിധികകൾ ഭീഷണിപ്പെടുത്തി. തേജസ് മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ്, കുടിശ്ശിക തീർക്കാൻ തേജസ് കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും കടം നൽകിയവർ വഴങ്ങിയില്ല. ചൊവ്വാഴ്ച വൈകുന്നേരം, ആപ്പ് ഏജന്റുമാർ തേജസുമായി നിരവധി കോളുകൾ വിളിച്ചിരുന്നു. ഇതാണ് തേജസിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button