ശ്രീഹരിക്കോട്ട: ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രയാന്‍-3 കുതിച്ചുയരാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കൗണ്ട് ഡൗണ്‍ തുടങ്ങി. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമ്പോള്‍ പാളിച്ചകളുണ്ടാവുകയാണങ്കില്‍ റീലാന്‍ഡിങ് നടത്താനുള്ള സൗകര്യമാണു ചന്ദ്രയാന്‍ മൂന്നിന്റെ ഏറ്റവും വലിയ പ്രത്യേകത.
Read Also: മുടിയ്ക്ക് കരുത്ത് ലഭിക്കാൻ മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ
അവസാന നിമിഷം നഷ്ടമായ ചന്ദ്രയാന്‍ രണ്ടിന്റെ തുടര്‍ച്ചയാണു ചന്ദ്രയാന്‍ 3 എന്നാണു ഇസ്‌റോ വിശദീകരിക്കുന്നത്. ഇന്ത്യയുടെ ഏക്കാലത്തെയും കരുത്തുറ്റ റോക്കറ്റായ എല്‍.വി.എം-3 ചന്ദ്രയാന്‍ പേടകത്തെയും വഹിച്ചു രണ്ടാം വിക്ഷേപണത്തറയില്‍ കമാന്‍ഡിനായി കാത്തിരിക്കുകയാണ്. പലതലങ്ങളില്‍ നടന്ന പരിശോധനകള്‍ക്കുശേഷം ഇന്നലെ രാത്രി ചേര്‍ന്ന ലോഞ്ച് ഓതറൈസേഷന്‍ ബോര്‍ഡും വിക്ഷേപണത്തിന് പച്ചക്കൊടി കാണിച്ചു. ഇതോടെ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. മുന്‍നിശ്ചയിച്ച കാര്യങ്ങളില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഇനി കൗണ്ട് ഡൗണിലേക്ക് കടക്കും. നാളെ ഉച്ചയ്ക്ക് 2.35നാണു വിക്ഷേപണം. രണ്ടാം ചന്ദ്രയാന്‍ നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് സാങ്കേതികയമായി ഏറെ മെച്ചപ്പെടുത്തിയ പേടകമാണ് ഇത്തവണത്തേത്. സോഫ്റ്റ് ലാന്‍ഡിങിനിടെ ഉണ്ടാകുന്ന അപ്രതീക്ഷിത പ്രതിസന്ധികള്‍ തരണം ചെയ്യാനായുള്ള മുന്‍കരുതലുകളും പേടകടത്തിലുണ്ട്.
ചന്ദ്രന്റെ ദക്ഷിണണ ധ്രുവത്തില്‍ നിന്ന് 70 ഡിഗ്രി മാറിയാണു സോഫ്റ്റ് ലാന്‍ഡിങിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 23 ആണ് ഇപ്പോള്‍ സോഫ്റ്റ് ലാന്‍ഡിങിനായി തീരുമാനിച്ചിരിക്കുന്നത്. എല്ലാം മുന്‍നിശ്ചയിച്ചതുപോലെ നടന്നാല്‍ 23 നു പുലര്‍ച്ചെ സോഫ്റ്റ് ലാന്‍ഡിങ് ഉണ്ടാകൂ.
Post Your Comments