KeralaLatest NewsNews

ചെക്ക്‌പോസ്റ്റിൽ കഞ്ചാവ് വേട്ട: പ്രതികൾക്ക് രണ്ടു വർഷത്തെ കഠിന തടവും പിഴയും വിധിച്ച് കോടതി

തിരുവനന്തപുരം: 2016 ഫെബ്രുവരിയിൽ തോൽപ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റിൽ വച്ച് 2 കിലോ കഞ്ചാവ് കടത്തിയതിന് അറസ്റ്റിലായ പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശികളായ ജാൻസൺ കെ ജെ, അബ്ദുൽ ഖാദർ എന്നിവർക്ക് കൽപ്പറ്റ എൻഡിപിഎസ് സ്‌പെഷ്യൽ കോടതി രണ്ടു വർഷത്തെ കഠിന തടവും 25000 രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്.

Read Also: ക്ലാസ് മുറിയിൽ പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം: നാല്‌ കുട്ടികൾക്ക് പരിക്ക്, കേസെടുത്ത് പൊലീസ് 

അന്നത്തെ മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഇൻസ്‌പെക്ടർ ആയിരുന്ന പി എ ജോസഫും സംഘവും ചേർന്ന് എടുത്ത കേസിൽ അന്നത്തെ മാനന്തവാടി സർക്കിൾ ഇൻസ്‌പെക്ടർ എസ് കൃഷ്ണകുമാർ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സർക്കാരിന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സുരേഷ് കുമാർ ഹാജരായി. 2016 ഫെബ്രുവരി 15 ന് പുലർച്ചെ ബസിൽ കഞ്ചാവ് കടത്തിക്കൊണ്ടു വരവേ ആയിരുന്നു എക്‌സൈസ് സംഘം ഇവരെ പിടികൂടിയത്. കേസിലെ മൂന്നാം പ്രതി നൗഷാദ് വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.

Read Also: ഏക സിവിൽ കോഡിനെതിരായ സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കില്ല: കാരണം വ്യക്തമാക്കി എം വി ഗോവിന്ദൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button