തിരുവനന്തപുരം: ട്രെയിൻ കിട്ടാത്തതിനെ തുടർന്ന് ആംബുലൻസിൽ യാത്ര ചെയ്ത് സ്ത്രീകൾ. രണ്ടുപേരെ തേഞ്ഞിപ്പലം പൊലീസ് പിടികൂടി .പയ്യോളിയിൽ നിന്നും തൃപ്പൂണിത്തുറയിലേക്കാണ് ഇവര്‍ അനധികൃതമായി ആംബുലൻസ് വിളിച്ചത്.
തൃപ്പൂണിത്തുറയിൽ അതിവേഗം എത്തണമെന്ന് ആവശ്യപ്പെട്ട് ട്രെയിന് മിസ് ആയ രണ്ട് സ്ത്രീകളാണ് പയ്യോളിയിലെ ആംബുലന്സ് ഡ്രൈവർമാരെ സമീപിച്ചത്. എന്നാല് അവിടെയുള്ള ആംബുലന്സ് ഡ്രൈവർമാർ രോഗികളുമായി പോകേണ്ട അത്യാവശ്യ സർവീസാണ് ആംബുലന്സ് എന്ന് പറഞ്ഞ് സ്ത്രീകളെ മടക്കി അയച്ചു.
read also: ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ നിതാന്ത ജാഗ്രത പുലർത്തണം: മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി
എന്നാൽ പയ്യോളിക്ക് സമീപപ്രദേശമായ തുറയൂരിലെത്തി പെയിന് ആന്റ് പാലിയേറ്റീവിന്റെ ആംബുലന്സില് ഇവർ തൃപ്പൂണിത്തുറയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ഡ്രൈവറെ തെറ്റിധരിപ്പിച്ചാണ് യുവതികള്‍ ഓട്ടം വിളിച്ചത്. സംഭവം അറിഞ്ഞയുടനെ പാലിയേറ്റീവ് കെയര്‍ അധികൃതര്‍ വാഹനം തിരിച്ചു വിളിക്കുകയും യുവതികളെയും വാഹനത്തേയും തേഞ്ഞിപ്പലം സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു.
Post Your Comments