മഴക്കാലത്ത് പലപ്പോഴും വസ്ത്രങ്ങള്‍ ഇടയ്ക്കിടെ നനയുകയും നന്നായി ഉണക്കാന്‍ കഴിയാതെ വരികയും ചെയ്യും. ഇത് വസ്ത്രങ്ങളില്‍ കരിമ്പന്‍ വരാന്‍ ഇടയാക്കാറുണ്ട്. കരിമ്പന്‍ എളുപ്പത്തില്‍ അകറ്റാൻ ചില പൊടിക്കൈകള്‍.
ഒരു ബക്കറ്റ് ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഡിറ്റര്‍ജന്റ് ചേര്‍ക്കാം. ഇതിലേക്ക് വസ്ത്രങ്ങള്‍ ഇട്ട് കുറച്ചുസമയത്തിനുശേഷം ബേക്കിങ് പൗഡര്‍ വിതറുക. പിന്നീട് പത്തുമിനിറ്റിനുശേഷം ശുദ്ധജലത്തില്‍ കഴുകാം. വിനാഗിരി ഉപയോഗിച്ചും കരിമ്പന്‍ കളയാം. വെള്ളത്തില്‍ അല്പം വിനാഗിരി ചേര്‍ത്ത് വസ്ത്രം അരമണിക്കൂര്‍ അതില്‍ മുക്കിവെക്കുക. പിന്നീട് സൂര്യപ്രകാശത്തില്‍ ഉണക്കിയെടുക്കുക.
നാരാങ്ങാനീരു കൊണ്ടും കരിമ്പൻ കളയാം. നാരങ്ങാനീര് കരിമ്പനുള്ള ഭാഗത്ത് ഒഴിച്ച് ബ്രഷ് ഉപയോഗിച്ച് കഴുകി കളയാം. ഉരുളക്കിഴങ്ങ് ജ്യൂസ് കരിമ്പനു മുകളില്‍ പുരട്ടി 20മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.
ചെറു ചൂടുവെള്ളത്തില്‍ തുണി കുതിര്‍ത്ത് വെയ്ക്കാം. ഇതിലേക്ക് ഡിറ്റര്‍ജന്റും ഒരു ടേബിള്‍ സ്പൂണ്‍ വെള്ള വിനാഗിരിയും ചേര്‍ക്കാം. അല്‍പസമയം ഇങ്ങനെ കുതിര്‍ത്ത് വെയ്ക്കുന്നത് കരിമ്പന്‍ മാറാന്‍ സഹായിക്കും.
Post Your Comments