സ്മാർട്ട്ഫോൺ പ്രേമികളുടെ മനസിൽ ഇടം നേടാൻ കിടിലൻ ഹാൻഡ്സെറ്റുമായി എത്തുകയാണ് റെഡ്മി. ഒട്ടനവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള റെഡ്മി 12 സ്മാർട്ട്ഫോണുകളാണ് ഇത്തവണ വിപണിയിൽ അവതരിപ്പിക്കുന്നത്. മികച്ച ക്യാമറ സജ്ജീകരണത്തിനോടൊപ്പം, ഫ്ലാഗ്ഷിപ്പ് ഡിസൈനാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രധാന പ്രത്യേകത. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, റെഡ്മി 12 ഓഗസ്റ്റ് ഒന്നിനാണ് ലോഞ്ച് ചെയ്യുന്നത്. ഈ സ്മാർട്ട്ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.
6.79 ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്പ്ലേയാണ് സ്മാർട്ട് ഫോണുകൾക്ക് നൽകാൻ സാധ്യത. 90 ഹെർട്സ് റിഫ്രഷ് റേറ്റ് പ്രതീക്ഷിക്കാവുന്നതാണ്. കരുത്തുറ്റ ഹീലിയോ ജി88 ചിപ്സൈറ്റിലാണ് ഇവയുടെ പ്രവർത്തനം. 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണുകളിൽ ഉണ്ടാവുക. പ്രീമിയം ഡിസൈനിൽ എത്തുന്ന റെഡ്മി 12 സ്മാർട്ട്ഫോണുകളെ കുറിച്ചുള്ള വില വിവരങ്ങൾ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല.
Also Read: ഇന്ത്യയുടേത് മതേതര ഭരണഘടന, ഇത് ലോകത്തിന് മാതൃക: മുസ്ലിം വേള്‍ഡ് ലീഗ് മേധാവി അബ്ദുള്‍കരീം അല്‍-ഇസ
Post Your Comments