![](/wp-content/uploads/2023/07/anil.jpg)
തൃപ്പൂണിത്തുറ: വനിതാഡോക്ടറെ അസഭ്യം പറഞ്ഞ കേസിലെ പ്രതി പൊലീസ് പിടിയിൽ. കുരീക്കാട് പള്ളിത്തോട് മലയിൽ അനിൽകുമാറിനെയാണ് (42) അറസ്റ്റ് ചെയ്തത്. ഹിൽപാലസ് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ താലൂക്ക് ആശുപത്രിയിൽ ആണ് സംഭവം. നടുവിനു പരിക്കു പറ്റിയത് മൂലം ആശുപത്രിയിൽ എത്തിയതായിരുന്നു പ്രതി. എന്നാൽ, ക്യൂവിൽ നിൽക്കാതെ മുൻപോട്ട് വന്ന പ്രതിയോട് ക്യൂവിൽ നിൽക്കാൻ ഡോക്ടർ ആവശ്യപ്പെട്ടു. ഇതോടെ പ്രതി മാറി നിന്ന് അസഭ്യം പറയുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Post Your Comments