കൊല്ലം: ഇൻസുലേറ്റഡ് വാൻ ബൈക്കുമായി കൂട്ടിയിടിച്ച് വസ്ത്ര വ്യാപാര ശാല ഉടമയടക്കം രണ്ടുപേർ മരിച്ചു. ചവറ കൊറ്റൻകുളങ്ങര ജംക്ഷനിൽ വസ്ത്രവ്യാപാര ശാല നടത്തുന്ന കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് കൈതവാരത്ത് (രാരീരം) വീട്ടിൽ കിരൺരാജ് (48), ചവറ പുതുക്കാട് കൃഷ്ണാലയത്തിൽ രാധാകൃഷ്ണൻ (52) എന്നിവരാണ് മരിച്ചത്.
ദേശീയപാതയിൽ ചവറ ബസ് സ്റ്റാൻഡിനു സമീപം തിങ്കളാഴ്ച രാത്രി 7.30-ന് ആയിരുന്നു അപകടം നടന്നത്. പാൽ കയറ്റി കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ഇൻസുലേറ്റഡ് വാനും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. റോഡിൽ തെറിച്ച് വീണ കിരണിന്റെ ശരീരത്തിലൂടെ വാൻ കയറിയിറങ്ങി. കിരൺ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് രാധാകൃഷ്ണൻ മരിച്ചത്.
Read Also : പനി ബാധിതരിൽ പ്രകടമാകുന്നത് പുതിയ ലക്ഷണങ്ങൾ! പ്രത്യേക പഠനം വേണമെന്ന ആവശ്യം ശക്തം
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments