ഇന്ത്യൻ വിപണിയിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ വൻ വർദ്ധനവ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂൺ മാസത്തിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമുകളിലെ നിക്ഷേപം 167 ശതമാനം വർദ്ധനവോടെ 8,637 കോടി രൂപയായാണ് ഉയർന്നത്. തുടർച്ചയായ ഇരുപത്തിയെട്ടാമത്തെ മാസമാണ് ഇക്വിറ്റി ഫണ്ടുകളിലെ നിക്ഷേപത്തിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്.
ഇത്തവണ സ്മോൾ ക്യാപ് ഫണ്ടുകളിലെ നിക്ഷേപ ഒഴുക്ക് വർദ്ധിച്ചിട്ടുണ്ട്. ഇതോടെ, മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 44.13 ലക്ഷം കോടി രൂപയിൽ എത്തി. മെയ് മാസം ഇത് 42.90 ലക്ഷം കോടി രൂപയായിരുന്നു. മാർച്ച് മുതൽ നിക്ഷേപകരെ വൻ തോതിൽ ആകർഷിക്കാൻ ഇന്ത്യൻ വിപണിക്ക് സാധിച്ചിട്ടുണ്ട്.
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് പുറമേ, സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴിയുള്ള നിക്ഷേപം 14,734 കോടി രൂപയിൽ എത്തിയിട്ടുണ്ട്. അതേസമയം, തുടർച്ചയായ രണ്ടാം മാസവും ഡെറ്റ് ഫണ്ടുകളിൽ നിന്നുള്ള പിൻവലിക്കൽ നടന്നിട്ടുണ്ട്. മെയ് മാസം 45,959 കോടി രൂപയായിരുന്ന നിക്ഷേപം ജൂണിൽ 14,136 കോടി രൂപയായി.
Post Your Comments