ശാസ്ത്രലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രയാൻ-3 ദൗത്യത്തിന് ഇനി ബാക്കിയുള്ളത് വിരലിലെണ്ണാവുന്ന ദിവസങ്ങൾ. കൗണ്ട് ഡൗൺ ആരംഭിക്കുന്നതിനു മുൻപുള്ള അവസാന ഘട്ട പരിശോധനകൾ നാളെ നടക്കുന്നതാണ്. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും കൃത്യവും സൂക്ഷ്മമാണെന്ന് ഒരിക്കൽ കൂടി പരിശോധിച്ച് അവലോകനം നടത്തുന്ന മിഷൻ റെഡിനസ് റിവ്യൂ ആണ് നാളെ സംഘടിപ്പിക്കുന്നത്. ശ്രീഹരിക്കോട്ടയിൽ വച്ചാണ് പരിശോധനകൾ പൂർത്തിയാക്കുക.
സൂക്ഷ്മ പരിശോധനയ്ക്കുശേഷം സാങ്കേതിക പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയാൽ മാത്രമാണ് അടുത്ത ഘട്ട നടപടികൾ ആരംഭിക്കുകയുള്ളൂ. ഇതിനുശേഷം ഐഎസ്ആർഒ ചെയർമാനും, ഡയറക്ടർമാരും ഉൾപ്പെടുന്ന വിക്ഷേപണ അംഗീകാര ബോർഡായ ലോഞ്ച് ഓതറൈസേഷൻ ബോർഡ് അനുമതി നൽകും. പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പിച്ചാൽ ജൂലൈ 13ന് ഉച്ചയ്ക്ക് 2.35ന് കൗണ്ട് ഡൗൺ ആരംഭിക്കുന്നതാണ്. തുടർന്ന് ജൂലൈ 14ന് ഉച്ചയ്ക്ക് 2.35-നാണ് വിക്ഷേപണം. ഇത്തവണ ഇന്ത്യൻ പൗരന്മാർക്ക് ചന്ദ്രയാൻ-3-ന്റെ വിക്ഷേപണം നേരിൽ കാണാനുള്ള അവസരം ഐഎസ്ആർഒ ഒരുക്കിയിട്ടുണ്ട്.
Also Read: നമ്മുടെ ശരീരത്തിനുള്ള റീ ചാർജാണ് കർക്കടക മാസത്തിലെ സുഖചികിൽസ: അറിയാം ഇക്കാര്യങ്ങൾ
Post Your Comments