Latest NewsKeralaNews

എന്താണ് അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ്: വിശദീകരണവുമായി കെഎസ്ഇബി

തിരുവനന്തപുരം: എന്താണ് അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് എന്നത് സംബന്ധിച്ച് നമ്മളിൽ പലർക്കും സംശയമുണ്ട്. ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കെഎസ്ഇബി. ഫേസ്ബുക്കിലൂടെയാണ് കെഎസ്ഇബി ഇക്കാര്യം അറിയിച്ചത്.

Read Also: സ്വകാര്യഭാഗം വികൃതമാക്കി, നാവ് മുറിച്ചെടുത്തു, കണ്ണ് കുത്തിപ്പൊട്ടിച്ചു: നാലംഗ സംഘം യുവതിയെ ക്രൂരമായി കൊലപ്പെടുത്തി

കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്. ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർഷവും ആദ്യ ക്വാർട്ടറിൽ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു. ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു.

രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്. ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയെക്കാൾ കുറവാണെങ്കിൽ, കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കും.

ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവു ചെയ്ത് തിരികെ നൽകും.. സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർഷവും നൽകുന്നുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

Read Also: കേരളത്തിലേയ്ക്ക് മടങ്ങണം, മഅദനിയുടെ ഹര്‍ജി സുപ്രീം കോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button