
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ താഴേക്ക്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,560 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5,445 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രണ്ട് ദിവസം ഈ മാസത്തെ ഉയർന്ന നിലവാരത്തിൽ സ്വർണവില തുടർന്നതിനു ശേഷമാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തുന്നത്.
ആഗോള വിപണികളിലെ ചാഞ്ചാട്ടമാണ് ആഭ്യന്തര ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 0.74 ശതമാനം വർദ്ധിച്ച് 1,925.89 ഡോളർ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള ട്രെൻഡിനനുസരിച്ച് വരും ദിവസങ്ങളിൽ സ്വർണവില ഉയർന്നേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Also Read: പാലായിൽ നിന്ന് കാണാതായ പ്രീതിയുടെ നഗ്നമായ ശരീരം മരിച്ച നിലയിൽ കണ്ടെത്തി, കാമുകൻ തൂങ്ങിമരിച്ച നിലയിൽ
സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 73.30 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 8 ഗ്രാം വെള്ളിക്ക് 586.40 രൂപയും, 10 വെള്ളിക്ക് 733 രൂപയും, ഒരു കിലോ വെള്ളിക്ക് 73,300 രൂപയുമാണ് ഇന്നത്തെ വില നിലവാരം.
Post Your Comments