സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്ന് കൂടി അപേക്ഷ നൽകാൻ അവസരം. വിദ്യാർത്ഥികളുടെ അപേക്ഷകൾ പരിഗണിച്ച ശേഷം ഉടൻ തന്നെ സപ്ലിമെന്ററി അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം താലൂക്ക് തല പരിശോധന നടത്തുന്നതാണ്. ആവശ്യമെങ്കിൽ കൂടുതൽ സീറ്റുകൾ അനുവദിക്കുമെന്ന് സർക്കാർ ഇതിനോടകം അറിയിച്ചിട്ടുണ്ട്.
മെറിറ്റ് ക്വാട്ടയിലെ 3 അലോട്ട്മെന്റുകൾ അവസാനിച്ചിട്ടും മലപ്പുറം അടക്കമുള്ള മലബാർ മേഖലകളിൽ സീറ്റ് ക്ഷാമം രൂക്ഷമാണ്. എന്നാൽ, പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും, ഉപരിപഠനത്തിന് അർഹതയുള്ള എല്ലാ വിദ്യാർത്ഥികൾക്കും കേരളത്തിൽ പഠനാവസരം ഒരുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്.
Also Read: കെഎസ്ഇബിയുടെ പേരിൽ വ്യാപക ഓൺലൈൻ തട്ടിപ്പ്! ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി അധികൃതർ
ആദ്യ ഘട്ടത്തിൽ അപേക്ഷ സമർപ്പിച്ചിട്ടും, അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് പുതിയ ഓപ്ഷനുകൾ കൂട്ടിച്ചേർത്ത് അപേക്ഷ പുതുക്കിയ മതിയാകും. അതേസമയം, പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് പുതിയ അപേക്ഷ നൽകാവുന്നതാണ്.
Post Your Comments