
കൊച്ചി: മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊലപ്പെടുത്തി. ആമ്പല്ലൂര്‍ ലക്ഷം വീട് കോളനിയിലെ നിലന്താനത്ത് അമ്മിണി(82) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മിണിയുടെ മരുമകള്‍ പങ്കജത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
Read Also : പുതു ജീവിതത്തിലേക്ക്: പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാലിന്റെ സഹോദരിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു
ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. അമ്മിണിയെ ആക്രമിച്ച ശേഷം ഇവര്‍ സമീപത്തുള്ള സഹോദരന്റെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ അമ്മിണിയെ മൂവാറ്റുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
വര്‍ഷങ്ങളായി മാനസികരോഗത്തിന് ചികിത്സയില്‍ കഴിഞ്ഞ ആളാണ് പ്രതി പങ്കജമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Post Your Comments