ട്രെയിൻ ഗതാഗത രംഗത്തെ അതിവേഗം മാറ്റിമറിച്ച വന്ദേ ഭാരത എക്സ്പ്രസുകൾ പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നു. നിലവിൽ, സർവീസ് നടത്തുന്ന വന്ദേ ഭാരതിനേക്കാൾ 25 ഓളം പുതിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയുള്ള കോച്ചാണ് അടുത്തതായി എത്തുന്നത്. ഇത്തരത്തിലുള്ള പുതിയ റേക്കുകൾ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിക്കുന്നുണ്ട്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്.
യാത്രക്കാരുടെയും റെയിൽവേ സോണുകളിൽ നിന്നുള്ള ഫീഡ്ബാക്കിന്റെയും അടിസ്ഥാനത്തിൽ സുരക്ഷയുമായി ബന്ധപ്പെട്ടതും, സാങ്കേതികമായി മെച്ചപ്പെടുത്തിയതുമായ 25 ഫീച്ചറുകളാണ് അവതരിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്. വന്ദേ ഭാരത് ട്രെയിനിന്റെ കളർ കോഡിൽ മാറ്റം വരുത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. കാവി-ഗ്രേ കളർ കോഡാണ് പുതിയ വന്ദേ ഭാരതിന് നൽകുക.
Also Read: ‘കല്ലുവെച്ച നുണ! പ്രബന്ധം കോപ്പിയാണെന്ന പ്രചാരണം സ്വഭാവഹത്യ ചെയ്യാൻ’: രതീഷ്
സീറ്റുകൾ കൂടുതൽ പിന്നിലേക്ക് ചായിക്കാനുള്ള സൗകര്യം, പതുപതുത്ത സീറ്റുകൾ, സീറ്റുകളോട് ചേർന്ന് കാലുകൾ കൂടുതൽ നിവർത്തി വെക്കാനുള്ള സൗകര്യം, മെച്ചപ്പെട്ട മൊബൈൽ ചാർജിംഗ് പോയിന്റുകൾ, വെള്ളം തെറിക്കുന്നത് ഒഴിവാക്കാൻ ആഴം കൂടിയ വാഷ്ബേസിൻ, വീൽചെയറുകൾക്ക്
ഫിക്സിംഗ് പോയിന്റുകൾ, എളുപ്പത്തിൽ ഉപയോഗിക്കുന്നതിന് റെസിസ്റ്റീവ് ടച്ചിൽ നിന്ന് കപ്പാസിറ്റിവ് ടച്ചിലേക്ക് റീഡിംഗ് ലാമ്പിന്റെ മാറ്റം, മെച്ചപ്പെട്ട റോളർ ബ്ലൈൻഡ് തുടങ്ങിയ സൗകര്യങ്ങളാണ് ഉൾക്കൊള്ളിക്കുക.
Post Your Comments