KeralaLatest NewsNews

സേവനത്തിന് സല്യൂട്ട്: കെ9 സ്‌ക്വാഡിലെ ട്രാക്കർ ഡോഗ് ജെനിക്ക് യാത്രയയപ്പ് നൽകി

ഇടുക്കി: ഇടുക്കി ഡോഗ് സ്‌ക്വാഡിലെ ട്രാക്കർ ഡോഗ് 10 വയസ്സുകാരി ജെനി സർവ്വീസിൽ നിന്നും വിരമിച്ചു. പ്രമാദമായ നിരവധി കേസുകൾ തെളിയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഇടുക്കി കെ നയൻ ഡോഗ് സ്‌ക്വാഡിലെ ഡോഗ് ജെനിക്ക് ഇനി വിശ്രമ ജീവിതം. ജെനിയുടെ വിരമിക്കൽ ചടങ്ങുകൾ ഡോഗ് സ്‌ക്വാഡിൽ നടന്നു. സർവ്വീസിൽ നിന്നും റിട്ടയറായ ശേഷം പരിപാലിക്കുന്നതിനായി ജെനിയുടെ ഹാന്റലറായ ഇടുക്കി ജില്ലാ പോലീസ് ഡോഗ് സ്‌ക്വാഡിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സാബു പി.സി വകുപ്പുതല അനുവാദത്തോടെ ഇടുക്കി ജില്ലാപോലീസ് മേധാവി വി.യു കുര്യാക്കോസിൽ നിന്നും ജെനിയെ ഏറ്റുവാങ്ങി. ഇനി എ.എസ്.ഐ സാബുവിനൊപ്പം തങ്കമണിയിലെ വീട്ടിൽ ആകും ജെനി വിശ്രമജീവിതം നയിക്കുക.

Read Also: കുന്നംകുളത്ത് നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി: പലചരക്ക് കടയുടെ മറവിൽ ഹാൻസ് കച്ചവടം നടത്തിയ ആൾ പിടിയിൽ

2014-2015 വർഷത്തിൽ ത്രിശൂർ, കേരളാ പോലീസ് അക്കാദമിയിൽ നിന്നും പ്രാഥമിക പരിശീലനം പൂർത്തീകരിച്ച ജെനി 2015 ജനുവരി മുതൽ 2023 ജൂലൈ വരെ ഇടുക്കി ജില്ലയിൽ സേവനം ചെയ്തു. 2015 വർഷത്തിൽ അടിമാലിയിൽ നടന്ന പ്രമാദമായ രാജധാനി കൊലക്കേസിൽ പ്രതികളെ കണ്ടെത്തുന്നതിൽ ജെനി നിർണ്ണായക പങ്ക് വഹിച്ചു. നിരവധി കൊലപാതകം, വ്യക്തികളെ കാണാതെ പോകൽ, മോഷണം തുടങ്ങിയ കേസുകളിൽ തെളിവുകളുണ്ടാക്കി. 2019 തിൽ ശാന്തൻപാറ പോലീസ് സ്റ്റേഷനിൽ പരിധിയിലെ പുത്തടി എന്ന സ്ഥലത്തു റിജോഷ് എന്നയാളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പരിശോധനക്കായി എത്തിയ ജെനി രണ്ടര കിലോമീറ്റർ സഞ്ചരിച്ച് ഒരു സ്ഥലം കാണിച്ചുകൊടുക്കുകയും അവിടെ കാണാതായ റിജോയുടെ മൃതശരീരം കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയും കേവലം മിസ്സിംഗ് കേസിൽ ഒതുങ്ങിപ്പോകാമായിരുന്ന ഒരു കേസ് കൊലപാതക കേസ് തെളിയിക്കാനും ജെനി കാരണമായി. കരിമണ്ണൂർ സ്റ്റേഷൻ പരിധിയിലെ കൊലക്കേസ് പ്രതി ഒളിച്ചിരുന്ന സ്ഥലം ദുർഘടമായ പാറക്കെട്ടുകളിലുടെ സഞ്ചരിച്ച് കാണിച്ചുകൊടുക്കുകയും, 2020ൽ വണ്ടിപ്പെരിയാർ സ്റ്റേഷൻ പരിധിയിലെ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും നിർണ്ണായകമായ സേവനങ്ങൾ ജെനി നൽകുകയുണ്ടായി.

ആദ്യമായാണ് ജില്ലയിൽ വച്ച് ഒരു ഡോഗിന്റെ റിട്ടയർമെന്റ് ചടങ്ങ് നടക്കുന്നത് . പത്ത് വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന ജെനിക്ക് ഗംഭീര യാത്രയയപ്പാണ് ജില്ലയിൽ ഒരുക്കിയത്. ഡോഗ് സ്‌ക്വാഡിൽ നിന്ന് വിരമിക്കുന്ന നായകളെ തൃശൂരിലെ കേരള പൊലീസ് അക്കാദമിയിൽ ഒരുക്കിയിട്ടുള്ള വിശ്രാന്തി ഹോമിലേക്കാണ് കൊണ്ട് പോകാറ് എന്നാൽ സാബുവിന്റെ അപേക്ഷ പ്രകാരം ജെനിയെ സാബുവിനൊപ്പം അയക്കുകയായിരുന്നു.

സേനയിൽ ഉള്ള ഒരു ഉദ്യോഗസ്ഥന് നൽകുന്ന എല്ലാ ബഹുമതിയും നൽകിയാണ് ജെനിയേയും വിശ്രമ ജീവിതത്തിലേക്ക് വിടുന്നത്. യൂണിഫോമിലെത്തിയ ജെനിയെ ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ് മാലയിട്ട് സ്വീകരിച്ചു. നാർകോട്ടിക്സെൽ ഡിവൈ.എസ്.പി മാത്യു ജോർജ്ജ് , ഇടുക്കി സർക്കിൾ സതീഷ് കുമാർ, എ.എസ്.ഐ ഇൻ ചാർജ് ജമാൽ, കെ.നയൻ ഡോഗ് സ്‌ക്വാഡ് ഇൻ ചാർജ്ജ് ഓഫിസർ റോയി തോമസ് തുടങ്ങി ഡോഗ് സ്‌ക്വാഡിലെ സേനാ അംഗങ്ങളും ചേർന്നാണ് ജെനിയെ യാത്രയാക്കിയത്. പോലീസ് സേനയിൽ നിന്നും ലഭിച്ച അവസാന സല്യൂട്ട് സ്വീകരിച്ച് ഹാന്റ്‌ലർ സാബുവിനൊപ്പം ജെനി സർവ്വീസിൽ നിന്നും പടിയിറങ്ങി.

Read Also: ലൈംഗിക ബന്ധത്തിന് ശേഷം അനുഭവപ്പെടുന്ന വേദനയുടെ കാരണങ്ങൾ ഇവയാണ്: മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button