Latest NewsNewsBusiness

പൊതുനിക്ഷേപകരുടെ കൈവശമുള്ള ഓഹരികൾ തിരികെ വാങ്ങാനൊരുങ്ങി റിലയൻസ് റീട്ടെയിൽ

റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സാണ് റിലയൻസ് റീട്ടെയിലിനെ നിയന്ത്രിക്കുന്ന കമ്പനി

പൊതുനിക്ഷേപകരുടെ കൈവശമുള്ള ഓഹരികൾ തിരികെ വാങ്ങാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലെ റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയിൽ. കമ്പനിയുടെ മൊത്തം മൂല്യം 14,900 കോടി ഡോളറാണ്. നിലവിലെ, വിപണി മൂല്യം വിലയിരുത്തിയതിനു ശേഷം ഓഹരി ഒന്നിന് 1,362 രൂപ നിരക്കിലാണ് ഓഹരികൾ തിരികെ വാങ്ങാൻ സാധ്യത. ബൈ ബാക്കിന് ഇതിനോടകം ഡയറക്ടർ ബോർഡ് പച്ചക്കൊടി വീശിയിട്ടുണ്ട്. ഇനി റിലയൻസ് ഇൻഡസ്ട്രീസ്, കമ്പനി ലോ ട്രൈബ്യൂണൽ എന്നിലൂടെ അനുമതി ആവശ്യമാണ്.

റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സാണ് റിലയൻസ് റീട്ടെയിലിനെ നിയന്ത്രിക്കുന്ന കമ്പനി. റിലയൻസ് റീട്ടെയിലിന്റെ 99.91 ശതമാനം ഓഹരികളും റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സിന്റെ കൈവശമാണ് ഉള്ളത്. ബാക്കി 0.09 ശതമാനം മാത്രമാണ് പൊതുനിക്ഷേപകരുടെ കൈകളിൽ ഉള്ളത്. ഇവ കൂടി തിരിച്ചെടുത്ത ശേഷം 100 ശതമാനം ഓഹരി പങ്കാളിത്തവും നേടാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഹരി വിപണിയിൽ ഇതുവരെ ലിസ്റ്റ് ചെയ്യാത്ത കമ്പനിയാണ് റിലയൻസ് റീട്ടെയിൽ.

Also Read: മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ഭാഗികമായി പിൻവലിക്കും, നിർദ്ദേശം നൽകി ഹൈക്കോടതി

shortlink

Post Your Comments


Back to top button