കോട്ടയം: കാപ്പാ നിയമപ്രകാരം നാടുകടത്തിയ പ്രതി നിയമം ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിൽ. ജില്ലയില്‍ കോതനല്ലൂര്‍ ചിറപ്പാടം ഭാഗം ചെമ്പകപ്പറമ്പില്‍ നിഖില്‍ ദാസി(36)നെയാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കൊലപാതകശ്രമം, അടിപിടി, കഞ്ചാവ് വില്പന തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ ജില്ലാ പൊലീസ് ചീഫ് കെ. കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാപ്പാ നിയമപ്രകാരം നാടുകടത്തിയിരുന്നു. എന്നാല്‍, ഇയാള്‍ ഈ നിയമം ലംഘിച്ച് കോട്ടയത്തെത്തിയിട്ടുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Also : ഏകീകൃത സിവിൽ കോഡ്: രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി സിപിഎം സെമിനാറിൽ പങ്കെടുക്കണമെന്ന് കാന്തപുരം
എസ്എച്ച്ഒ പ്രസാദ് ഏബ്രഹാം വര്‍ഗീസിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
Post Your Comments