പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐക്യൂവിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും. ദീർഘനാളായുള്ള കാത്തിരിപ്പിന് ശേഷമാണ് ഐക്യൂ 11എസ് അവതരിപ്പിക്കുന്നത്. വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകൾ ഐക്യൂ 11എസ് ഹാൻഡ്സെറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.
6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 144 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽക്കം സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറിലാണ് ഐക്യൂ 11എസ് സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം.
Also Read: വൈദ്യുതി നിലച്ചത് നോക്കാൻ വീടിന് പുറത്തിറങ്ങിയ യുവാവ് ഷോക്കേറ്റ് മരിച്ചു
50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 13 മെഗാപിക്സൽ അൾട്രാവൈഡ് സെൻസർ എന്നിങ്ങനെയുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഐക്യൂ 11എസിന് 49,990 രൂപ പ്രതീക്ഷിക്കാവുന്നതാണ്.
Post Your Comments