ലഹൗള്‍: ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും ഉണ്ടായതായി റിപ്പോര്‍ട്ട്. ഗ്രാംഫു വില്ലേജിലും ചോട്ടാ ധാരയിലുമാണ് സംഭവം. ഹിമാചല്‍ പ്രദേശ് സ്റ്റേറ്റ് എമര്‍ജന്‍സി ഓപറേഷന്‍സ് സെന്ററാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡില്‍ കുടുങ്ങിയ 30 അംഗ കോളജ് വിദ്യാര്‍ത്ഥികളുടെ സംഘത്തെ രക്ഷപ്പെടുത്തി. സ്പിതി-മണാലി യാത്രയിലാണ് മണ്ണിടിച്ചിലുണ്ടായത്. വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരെന്ന് ഹിമാചല്‍ സര്‍ക്കാര്‍ അറിയിച്ചു. റോഡില്‍ നിറഞ്ഞ മണ്ണും കല്ലും നീക്കം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ഹിമാചല്‍ പ്രദേശില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും വിനോദ സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയാകുന്നുണ്ടെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments